‘പരാതിയുടെ ഉള്ളടക്കത്തിലോ അവര്‍ സമര്‍പ്പിച്ച വീഡിയോയിലോ വിദ്വേഷ പ്രസംഗം നടത്തിയതായുള്ള തെളിവുകള്‍ ഇല്ല. ബജ്‌റംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങള്‍ മുദ്രാവാക്യം വിളിക്കുന്നത് വീഡിയോയില്‍ ഇല്ല,’ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹരജി തള്ളാനും പൊലീസ് കോടതിയോട് ആവശ്യപ്പെട്ടു. തുടര്‍ വാദം കേള്‍ക്കുന്നതിനായി കേസ് ജൂലൈ ഏഴിലേക്ക് മാറ്റി. മെയ് 25നാണ് പരാതിയില്‍ എ.ഐ.ആര്‍ സമര്‍പ്പിക്കാന്‍ കോടതി പൊലീസിനോട് ആവശ്യപ്പെട്ടത്.
അതേസമയം, ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം ജൂണ്‍ 15നകം സമര്‍പ്പിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഗുസ്തി സമരം തല്‍ക്കാലം നിര്‍ത്തിവെച്ചിരുന്നു.
ജൂണ്‍ 15നകം പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന ആവശ്യം അവര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് തല്‍ക്കാലം പിന്മാറുന്നതെന്ന് പൂനിയ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ അന്വേഷണം ജൂണ്‍ 15ന് പൂര്‍ത്തിയാക്കുമെന്നും കുറ്റപത്രം സമര്‍പ്പിക്കുമെന്നും അനുരാഗ് താക്കൂറും പറഞ്ഞിരുന്നു.
Content Highlight: Wrestlers didn’t made any hate speech: Delhi police on court