അഡീഷണല്‍ ചീഫ് മെത്രോപ്പൊളിടന്‍ മജിസ്‌ട്രേറ്റായ ഹര്‍ജീത് സിങ് ജസ്പല്‍ നാളെ കുറ്റപത്രം പരിഗണിക്കാനിരിക്കെയാണ് ഗുസ്തി താരങ്ങളുടെ ആവശ്യം.
എന്നാല്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കോപ്പീയിങ് ഏജന്‍സിക്ക് വേണ്ടി കോടതിയുടെ കോപ്പീയിങ് ഏജന്‍സിയുമായി ബന്ധപ്പെടാന്‍ കോടതി നിര്‍ദേശിച്ചു.
സസ്‌പെന്‍ഷനിലായിരിക്കുന്ന റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് ടോമറിന്റെ പേരും കുറ്റപത്രത്തിലുണ്ട്. സെഷന്‍ 109, സെഷന്‍ 354, സെഷന്‍ 354 എ, സെഷന്‍ 506 എന്നീ വകുപ്പുകളാണ് വിനോദിന്റെ പേരിലുള്ളത്.
നിലവിലുള്ള കേസിന് പുറമേ പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരത്തിന്റെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പോക്‌സോ കേസും ഭൂഷണെതിരെ ചുമത്തിയിട്ടുണ്ട്.
അതേസമയം ബ്രിജ് ഭൂഷണെതിരെയുള്ള പോരാട്ടം കോടതിയില്‍ തുടരുമെന്ന് ഗുസ്തി താരങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേന്ദ്രവുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകളില്‍ പുരോഗതി കാണുന്നതിനാലാണ് തെരുവിലുള്ള സമരം അവസാനിപ്പിക്കുന്നതെന്ന് സാക്ഷി മാലിക്, ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ പറഞ്ഞിരുന്നു.