| Monday, 8th April 2024, 6:47 pm

വിരാട് കോഹ്‌ലിയുടെ 'ഏറ്റവും വലിയ ആരാധകനെ' RKOയില്‍ തരിപ്പണമാക്കി റാന്‍ഡി ഓര്‍ട്ടണ്‍; വൈറലായി വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ഏറ്റവും വലിയ പേ പെര്‍ വ്യൂവായ റെസില്‍മാനിയയുടെ 40ാം എഡിഷന്‍ അവസാനിച്ചിരിക്കുകയാണ്. ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡില്‍ ഏപ്രില്‍ ആറ്, ഏഴ് ദിവസങ്ങളില്‍ രണ്ട് ദിവസമായാണ് ആന്വല്‍ ഇവന്റ് അരങ്ങേറിയത്.

പല മികച്ച മാച്ചുകളാല്‍ ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുത്തിയ ഷോയായിരുന്നു റെസില്‍മാനിയ 40. റോമന്‍ റെയ്ന്‍സിനെ പരാജയപ്പെടുത്തി കോഡി റോഡ്‌സ് ബ്ലഡ്‌ലൈന്‍ സ്‌റ്റോറി ലൈനിന് വിരാമമിട്ടതും ഡെയ്മിയന്‍ മണി ഇന്‍ ദി ബാങ്ക് ബ്രീഫ് കെയ്‌സ് പ്രീസ്റ്റ് കാഷ് ഇന്‍ ചെയ്ത് വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യനായതുമെല്ലാമടക്കം മികച്ച സ്‌ക്രിപ്റ്റായിരുന്നു ഷോയ്ക്കുണ്ടായിരുന്നത്.

ഇതിനൊപ്പം ജോണ്‍ സീനയുടെയും അണ്ടര്‍ടേക്കറിന്റെയും സര്‍പ്രൈസ് റിട്ടേണുകളും ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.

ഷോയുടെ രണ്ടാം ദിവസമാണ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പ് മാച്ച് നടന്നത്. യൂട്യൂബറും ഇന്‍ഫ്‌ളുവന്‍സറുമായ ലോഗന്‍ പോള്‍, കെവിന്‍ ഓവന്‍സിനെതിരെയും റാന്‍ഡി ഓര്‍ട്ടനെതിരെയും ട്രിപ്പിള്‍ ത്രെറ്റ് മാച്ചിലാണ് തന്റെ ടൈറ്റില്‍ ഡിഫന്‍ഡ് ചെയ്തത്.

മത്സരത്തില്‍ കെവിന്‍ ഓവന്‍സിനെ പിന്‍ ചെയ്ത് താരം ടൈറ്റില്‍ റിടെയ്ന്‍ ചെയ്യുകയും ചെയ്തിരുന്നു.

View this post on Instagram

A post shared by WWE (@wwe)

ഈ മാച്ചിലെ ഒരു രസകരമായ സംഭവമാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. ലോഗന്‍ പോളിന്റെ സുഹൃത്തും യൂട്യൂബറുമായ ഐ ഷോ സ്പീഡിനെ റാന്‍ഡി ഓര്‍ട്ടണ്‍ തന്റെ ഫിനിഷറായ ആര്‍.കെ.ഒയിലൂടെ മലര്‍ത്തിയടിച്ചതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

മാച്ചിനിടെ ലോഗന്‍ പോളിന്റെ പ്രൈം എനര്‍ജി ഡ്രിങ്കിന്റെ മാസ്‌കോട്ട് കോസ്റ്റിയൂമിലെത്തിയ സ്പീഡ് ഓര്‍ട്ടണെ ഡിസ്ട്രാക്ട് ചെയ്യുകയും തള്ളിമാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഓര്‍ട്ടണും തിരിച്ചടിച്ചത്.

View this post on Instagram

A post shared by WWE (@wwe)

മാസ്‌കോട്ട് കോസ്റ്റിയൂമില്‍ നിന്നും സ്പീഡിനെ പുറത്തേക്ക് വലിച്ചെടുത്ത ഓര്‍ട്ടണ്‍ അനൗണ്‍സ് ടേബിളിന് മുകളില്‍ നിന്നും തന്റെ ഫിനിഷിങ് മൂവായ ആര്‍.കെ.ഒ ഇടുകയായിരുന്നു. ഇതിന് പിന്നാലെ മികച്ച പോപ്പാണ് ക്രൗഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.

ക്രൗഡ് പോപ് മാത്രമായിരുന്നില്ല ഇന്റര്‍നെറ്റിലും ഈ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ പ്രചരിച്ചിരുന്നു. ‘അള്‍ട്ടിമേറ്റ് സാറ്റിസ്ഫാക്ഷന്‍’, ‘ഇവന് ഇതൊന്നും കിട്ടിയാല്‍ പോര’ എന്നൊക്കെയാണ് സ്പീഡിന് ‘അടികൊണ്ടതിന്’ പിന്നാലെ ആരാധകര്‍ കുറിക്കുന്നത്.

യൂട്യൂബ് സെന്‍സേഷനായ ഐ ഷോ സ്പീഡ് കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയിലും ചര്‍ച്ചാ വിഷയമായിരുന്നു. വിരാട് കോഹ്‌ലിയുടെ കടുത്ത ആരാധകനായ സ്പീഡ് പലപ്പോഴും തന്റെ കോഹ്‌ലി ആരാധനയും വ്യക്തമാക്കിയിരുന്നു.

ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോയോട് വിരാട് കോഹ്‌ലിയെ അറിയുമോ എന്ന് ചോദിക്കുന്ന വീഡിയോയും വൈറലായിരുന്നു.

Content Highlight: WrestleMania 40: Randy Orton hits IShowSpeed with RKO

We use cookies to give you the best possible experience. Learn more