ബാക്കിയുള്ള വോട്ടെടുപ്പ് ഒരുമിച്ച് നടത്തണമെന്ന് മമത, പറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; തര്‍ക്കമൊഴിയാതെ ബംഗാള്‍
national news
ബാക്കിയുള്ള വോട്ടെടുപ്പ് ഒരുമിച്ച് നടത്തണമെന്ന് മമത, പറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; തര്‍ക്കമൊഴിയാതെ ബംഗാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th April 2021, 9:39 pm

കൊല്‍ക്കത്ത: സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കൊവിഡ് കേസുകള്‍ കണക്കിലെടുത്ത് ബാക്കി നാല് ഘട്ട തെരഞ്ഞെടുപ്പുകള്‍ ഒറ്റദിവസം നടത്തണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

” പകര്‍ച്ചവ്യാധികള്‍ക്കിടയില്‍, പശ്ചിമബംഗാളിലെ വോട്ടെടുപ്പ് 8 ഘട്ടങ്ങളായി നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ഞങ്ങള്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. കൊവിഡ് കേസുകളിലെ വന്‍ കുതിച്ചുചാട്ടം കണക്കിലെടുത്ത്, ശേഷിക്കുന്ന ഘട്ടങ്ങള്‍ ഒറ്റത്തവണയായി നടത്തുന്നത് പരിഗണിക്കാന്‍ ഞാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിക്കുന്നു,” മമത ബാനര്‍ജി പറഞ്ഞു.

എന്നാല്‍ ശേഷിക്കുന്ന തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്താന്‍ കഴിയില്ലെന്ന നിലപാടിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ബംഗാളില്‍ അവശേഷിക്കുന്ന തെരഞ്ഞെടുപ്പ് നടക്കുമെന്ന കാര്യത്തില്‍
തര്‍ക്കമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഒറ്റത്തവണയായി നടത്താനുള്ള പദ്ധതികളൊന്നുമില്ലെന്ന് കമ്മീഷന്‍ വക്താവ് പറഞ്ഞിരുന്നു.

ബംഗാളിനൊപ്പം വോട്ടെടുപ്പ് നടന്ന അസം, തമിഴ്നാട്, കേരളം, കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി ഫലത്തിനായി കാത്തിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

 

Content Highlights: Wrap Up 4 Rounds Of Voting In A Day”: Mamata Banerjee To Election Body