വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ നാലാം മത്സരത്തിനിറങ്ങി കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ദല്‍ഹി ക്യാപ്പിറ്റല്‍സ്. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സാണ് എതിരാളികള്‍.
സീസണില്‍ ആദ്യ ജയം തേടിയാണ് ജയന്റ്‌സ് കളത്തിലിറങ്ങുന്നത്. ഇതുവരെ കളിച്ച മൂന്ന് മത്സരത്തില്‍ മൂന്നിലും ടീമിന് പരാജയപ്പെടേണ്ടി വന്നിരുന്നു.
മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ജയന്റ്‌സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
രണ്ട് ചെയ്ഞ്ചുകളുമായാണ് ക്യാപ്പിറ്റല്‍സ് നാലാം മത്സരത്തിനിറങ്ങുന്നത്. മലയാളിയായ മിന്നു മണിയെയും മാരിസന്‍ കാപ്പിനെയും പുറത്തിരുത്തിയ ക്യാപ്പിറ്റല്‍സ് ആന്നബെല്‍ സതര്‍ലാന്‍ഡിനും ടിറ്റാസ് സാധുവിനും അവസരം നല്‍കിയിരിക്കുകയാണ്.
റൈറ്റ് ആം മീഡിയം പേസറായ സാധു കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. തീര്‍ത്തും റോ ടാലന്റായ സാധു ഇതുവരെ ഇന്ത്യക്കായി ഏഴ് മത്സരമാണ് കളിച്ചത്.
The feisty young gun is all set to don the red and blue for her WPL debut 🔥🏏
റണ്‍ വഴങ്ങാതെ പന്തെറിയുന്നു എന്നതാണ് സാധുവിനെ സ്‌പെഷ്യലാക്കുന്നത്. ഏഴ് മത്സരത്തില്‍ നിന്നും 21 ഓവര്‍ പന്തെറിഞ്ഞ താരം 110 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. 5.23 എന്ന മികച്ച എക്കോണമിയും 15.7 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.
ഗുജറാത്ത് ജയന്റ്‌സും രണ്ട് മാറ്റങ്ങള്‍ സ്‌ക്വാഡില്‍ വരുത്തിയിട്ടുണ്ട്. ഹര്‍ലീന്‍ ഡിയോളിനും സ്‌നേഹ് റാണക്കും ആദ്യ ഇലവനില്‍ സ്ഥാനം നഷ്ടമായപ്പോള്‍ വേദ കൃഷ്ണമൂര്‍ത്തി, തരനും പത്താന്‍ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം നേടി.