വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണ് തിരീശീല വീണിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ ഫ്രാഞ്ചൈസി ചരിത്രത്തിലെ തന്നെ ആദ്യ കിരീടം സ്വന്തമാക്കി.
അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു മന്ഥാനയുടെയും സംഘത്തിന്റെയും വിജയം. ക്യാപ്പിറ്റല്‍സ് ഉയര്‍ത്തിയ 114 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് വിക്കറ്റ് ശേഷിക്കെ ബെംഗളൂരു മറികടന്നു.
ബൗളര്‍മാരുടെ കരുത്തിലാണ് ആര്‍.സി.ബി വിജയിച്ചുകയറിയത്. ശ്രേയങ്ക പാട്ടീല്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സോഫി മോളിനക്‌സ് മൂന്നും മലയാളിയായ ആശ ശോഭന രണ്ട് വിക്കറ്റും നേടി.
ഫൈനലിലെ നാല് വിക്കറ്റ് നേട്ടത്തിന് പിന്നാലെ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത് ശ്രേയാങ്കയായിരുന്നു. 13 വിക്കറ്റാണ് ടൂര്‍ണമെന്റില്‍ താരം സ്വന്തമാക്കിയത്. 12 വിക്കറ്റുമായി ആശ ശോഭന രണും സോഫി മോളിനക്‌സ്ം മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.
ആശ ശോഭനക്ക് പുറമെ മലയാളിയായ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം സജന സജീവനും നിരവധി റെക്കോഡ് നേട്ടങ്ങളില്‍ തിളങ്ങിയിരുന്നു.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള പുരസ്‌കാരമാണ് സജന സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ് – യു.പി വാറിയേഴ്‌സ് മത്സരത്തില്‍ സോഫി എക്കല്‍സ്റ്റോണിനെ പുറത്താക്കാനെടുത്ത തകര്‍പ്പന്‍ ക്യാച്ചാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
WPL 2024 അവാര്‍ഡ് വിന്നേഴ്‌സ്
– ഓറഞ്ച് ക്യാപ് – എല്ലിസ് പെറി (347 റണ്‍സ്) – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
– പര്‍പ്പിള്‍ ക്യാപ് – ശ്രേയാങ്ക പാട്ടില്‍ (13 വിക്കറ്റ്) – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
– എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് – ശ്രേയാങ്ക പാട്ടീല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
– പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് – ദീപ്തി ശര്‍മ – യു.പി വാറിയേഴ്‌സ്
– ബെസ്റ്റ് ക്യാച്ച് ഓഫ് ദി സീസണ്‍ – സജന സജീവന്‍ – മുംബൈ ഇന്ത്യന്‍സ്
– സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദി സീസണ്‍ – ജോര്‍ജിയ വെര്‍ഹാം (163.23 സ്‌ട്രൈക്ക് റേറ്റ്) – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
– ഏറ്റവുമധികം സിക്‌സര്‍ – ഷെഫാലി വര്‍മ (20) – ദല്‍ഹി ക്യാപ്പിറ്റല്‍സ്
– സീസണിലെ ഉയര്‍ന്ന സ്‌കോര്‍ – ഹര്‍മന്‍പ്രീത് കൗര്‍ (48 പന്തില്‍ 98* vs ഗുജറാത്ത് ജയന്റ്‌സ്) – മുംബൈ ഇന്ത്യന്‍സ്
മറ്റ് റെക്കോഡുകള്‍
ബാറ്റിങ് റെക്കോഡ്
ഏറ്റവുമധികം ഫോര്‍ – മെഗ് ലാന്നിങ് (47) – ദല്‍ഹി ക്യാപ്പിറ്റല്‍സ്
ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം ഫോര്‍ – ലോറ വോള്‍വാര്‍ഡ് (13) – ഗുജറാത്ത് ജയന്റ്‌സ്
ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ – ഹര്‍മന്‍പ്രീത് കൗര്‍ (5) – മുംബൈ ഇന്ത്യന്‍സ്
ഏറ്റവുമധികം അര്‍ധ സെഞ്ച്വറി – മെഗ് ലാന്നിങ് (4) – ദല്‍ഹി ക്യാപ്പിറ്റല്‍സ്
വേഗതയേറിയ അര്‍ധ സെഞ്ച്വറി – ദീപ്തി ശര്‍മ – യു.പി വാറിയേഴ്‌സ്
ബൗളിങ് റെക്കോഡ്
ഏറ്റവുമധികം മെയ്ഡന്‍ ഓവര്‍ – മാരിസന്‍ കാപ്പ് (2) – ദല്‍ഹി ക്യാപ്പിറ്റല്‍സ്
ഏറ്റവുമധികം ഡോട്ട് ബോള്‍ – ഷബ്‌നം ഇസ്‌മൈല്‍ (97) – മുംബൈ ഇന്ത്യന്‍സ്
ഒരു ഇന്നിങ്‌സില്‍ ഏറ്റവുമധികം ഡോട്ട് ബോള്‍ -മാരിസന്‍ കാപ്പ് (19) – ദല്‍ഹി ക്യാപ്പിറ്റല്‍സ്
മികച്ച ബൗളിങ് ശരാശരി – സജന സജീവന്‍ (11.50) – മുംബൈ ഇന്ത്യന്‍സ്
മികച്ച എക്കോണമി – അലിസ് ക്യാപ്‌സി (6.12) – ദല്‍ഹി ക്യാപ്പിറ്റല്‍സ്
ഒരു ഇന്നിങ്‌സിലെ ഏറ്റവും മികച്ച ബൗളിങ് എക്കോണമി – മാരിസന്‍ കാപ്പ് (1.25) – ദല്‍ഹി ക്യാപ്പിറ്റല്‍സ്
മികച്ച ബൗളിങ് സ്‌ട്രൈക്ക് റേറ്റ് – സജന സജീവന്‍ (6.00) – മുംബൈ ഇന്ത്യന്‍സ്
ഒരു ഇന്നിങ്‌സിലെ ഏറ്റവും മികച്ച ബൗളിങ് സ്‌ട്രൈക്ക് റേറ്റ് – എല്ലിസ് പെറി (4.00) – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
മികച്ച ബൗളിങ് ഫിഗര്‍ – എല്ലിസ് പെറി (6/15) – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
ഹാട്രിക് – ദീപ്തി ശര്‍മ (1) – യു.പി വാറിയേഴ്‌സ്
Content highlight: WPL Awards, Sajana Sajeevan won the best catch of the season award