വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണ്‍ 2024 ഫെബ്രുവരി 23ന് ആരംഭിക്കും. ആദ്യ സീസണിലേതെന്ന പോലെ അഞ്ച് ടീമുകള്‍ തന്നെയാണ് രണ്ടാം സീസണിലും പ്രസ്റ്റീജ്യസ് ട്രോഫിക്കായി കളത്തിലിറങ്ങുന്നത്.
ഉദ്ഘാടന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഹര്‍മന്‍പ്രീത് കൗറിന്റെ മുംബൈ ഇന്ത്യന്‍സ് രണ്ടാം സ്ഥാനക്കാരായ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദിയാകുന്നത്.
ഫെബ്രുവരി 23ന് ആരംഭിക്കുന്ന പുതിയ സീസണിന്റെ കലാശപ്പോരാട്ടം മാര്‍ച്ച് 17നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം അരങ്ങേറുക.
ആകെ 22 മത്സരങ്ങളാണ് ഈ സീസണിലുള്ളത്. മാര്‍ച്ച് 15നാണ് എലിമിനേറ്റര്‍ മത്സരം നടക്കുക.
ആദ്യ സീസണിലേതെന്ന പോലെ ഹോം മാച്ചുകളും എവേ മാച്ചുകളും ഇത്തവണ ഉണ്ടാകില്ല. ദല്‍ഹിയിലും ബെംഗളൂരുവിലുമാണ് എല്ലാ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എങ്കിലും കഴിഞ്ഞ സീസണിലെ അതേ ഫോര്‍മാറ്റില്‍ തന്നെയാണ് രണ്ടാം സീസണും നടക്കുക.
പോയിന്റ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാരാണ് പ്ലേ ഓഫിന് യോഗ്യത നേടും. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍ നേരിട്ട് ഫൈനലിന് യോഗ്യത നേടുമ്പോള്‍, രണ്ട്, മൂന്ന് സ്ഥാനത്തുള്ളവര്‍ എലിമിനേറ്റര്‍ മത്സരം കളിക്കും.
കഴിഞ്ഞ വര്‍ഷം മെഗ് ലാന്നിങ്ങിന്റെ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മുംബൈ കിരീടമണിഞ്ഞത്.
345 റണ്‍സുമായി മെഗ് ലാന്നിങ് പ്രഥമ വുമണ്‍സ് പ്രീമിയര്‍ ലീഗിന്റെ ടോപ് സ്‌കോററായപ്പോള്‍ പത്ത് മത്സരത്തില്‍ നിന്നും 16 വിക്കറ്റുമായി മുംബൈയുടെ കരീബിയന്‍ കരുത്ത് ഹെയ്‌ലി മാത്യൂസ് വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തി.
ഡബ്ല്യു.പി.എല്‍ 2024 ടീമുകള്‍
ദല്‍ഹി ക്യാപ്പിറ്റല്‍സ്
ഗുജറാത്ത് ജയന്റ്സ്
മുംബൈ ഇന്ത്യന്‍സ്
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
യു.പി വാറിയേഴ്‌സ്
ഡബ്ല്യു.പി.എല്‍ 2024: ഷെഡ്യൂള്‍
ഫെബ്രുവരി 23- മുംബൈ ഇന്ത്യന്‍സ് vs ദല്‍ഹി ക്യാപിറ്റല്‍സ്
ഫെബ്രുവരി 24- റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു vs യു.പി വാറിയേഴ്സ്
ഫെബ്രുവരി 25- ഗുജറാത്ത് ജയന്റ്സ് vs മുംബൈ ഇന്ത്യന്‍സ്
ഫെബ്രുവരി 26 – യു.പി വാറിയേഴ്സ് vs ദല്‍ഹി ക്യാപിറ്റല്‍സ്
ഫെബ്രുവരി 27 – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു vs ഗുജറാത്ത് ജയന്റ്സ്
ഫെബ്രുവരി 28 – മുംബൈ ഇന്ത്യന്‍സ് vs യു.പി വാറിയേഴ്സ്
ഫെബ്രുവരി 29 – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു vs ദല്‍ഹി ക്യാപിറ്റല്‍സ്
മാര്‍ച്ച് 1 – യു.പി വാറിയേഴ്സ് vs ഗുജറാത്ത് ജയന്റ്സ്
മാര്‍ച്ച് 2 – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു vs മുംബൈ ഇന്ത്യന്‍സ്
മാര്‍ച്ച് 3 – ഗുജറാത്ത് ജയന്റ്സ് vs ദല്‍ഹി ക്യാപിറ്റല്‍സ്
മാര്‍ച്ച് 4 – യു.പി വാറിയേഴ്സ് vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
മാര്‍ച്ച് 5 – ദല്‍ഹി ക്യാപിറ്റല്‍സ് vs മുംബൈ ഇന്ത്യന്‍സ്
മാര്‍ച്ച് 6 – ഗുജറാത്ത് ജയന്റ്സ് vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
മാര്‍ച്ച് 7 – മുംബൈ ഇന്ത്യന്‍സ് vs യു.പി വാറിയേഴ്സ്
മാര്‍ച്ച് 8 – ദല്‍ഹി ക്യാപ്പിറ്റല്‍സ് vs യു.പി വാറിയേഴ്സ്
മാര്‍ച്ച് 9 – മുംബൈ ഇന്ത്യന്‍സ് vs ഗുജറാത്ത് ജയന്റ്സ്
മാര്‍ച്ച് 10 – ദല്‍ഹി ക്യാപിറ്റല്‍സ് vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
മാര്‍ച്ച് 11 – ഗുജറാത്ത് ജയന്റ്സ് vs യു.പി വാറിയേഴ്സ്
മാര്‍ച്ച് 12- മുംബൈ ഇന്ത്യന്‍സ് vs റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു
മാര്‍ച്ച് 13 – ദല്‍ഹി ക്യാപിറ്റല്‍സ് vs ഗുജറാത്ത് ജയന്റ്സ്
മാര്‍ച്ച് 15 – എലിമിനേറ്റര്‍ – ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം
മാര്‍ച്ച് 17 – ഫൈനല്‍ – ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം
Content Highlight: WPL 2024, Schedule announced