ന്യൂദല്‍ഹി: പശുശാസ്ത്ര പരീക്ഷ നടത്തണമെന്ന് വൈസ് ചാന്‍സിലര്‍മാരോട് ആവശ്യപ്പെട്ട യു.ജി.സിയുടെ നിര്‍ദ്ദേശത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
ചാണക ശാസ്ത്രത്തില്‍ ഗോ മൂത്ര സര്‍ക്കാരിന്റെ പരീക്ഷ എല്ലാ സര്‍വകലാശാലകളിലും നിര്‍ബന്ധം എന്നായിരുന്നു യു.ജി.സിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.
” വൗ! ഗോമൂത്ര സര്‍ക്കാറിന്റെ ചാണക ശാസ്ത്രത്തെക്കുറിച്ചുള്ള പരീക്ഷ! എല്ലാ സര്‍വകലാശാലകളിലും നിര്‍ബന്ധമാണ്!” അദ്ദേഹം ട്വിറ്ററില്‍ എഴുതി.
തദ്ദേശീയ പശു ശാസ്ത്ര പരീക്ഷ നടത്തണമെന്നാണ് വൈസ് ചാന്‍സലര്‍മാരോട് യു.ജി.സി ആവശ്യപ്പെട്ടത്. ഈ മാസം അവസാനം പരീക്ഷ നടത്തണമെന്നാണ് ആവശ്യം. ഇന്ത്യയിലെയും റഷ്യയിലെയും ന്യൂക്ലിയര്‍ സെന്ററുകളില്‍ റേഡിയേഷനില്‍ നിന്ന് രക്ഷ നേടാന്‍ പശുവിന്റെ ചാണകമാണ് ഉപയോഗിക്കുന്നതെന്നാണ് പരീക്ഷയ്ക്കുള്ള സ്റ്റഡി മെറ്റീരിയലില്‍ പറയുന്നത്.
രാഷ്ട്രീയ കാമധേനു അഭിയാന്റെ നേതൃത്വത്തിലാണ് രാജ്യവ്യാപകമായി പരീക്ഷകള്‍ സംഘടിപ്പിക്കുന്നത്. എല്ലാ യൂണിവേഴ്സിറ്റികളിലും കോളജുകളിലും പരീക്ഷ നടത്തണമെന്നും പരമാവധി വിദ്യാര്‍ത്ഥികളെ ഈ പരീക്ഷയെഴുതാന്‍ പ്രേരിപ്പിക്കണമെന്നും യു.ജി.സി നിര്‍ദ്ദേശമുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക