| Thursday, 11th December 2014, 10:36 am

മൂന്നു വര്‍ഷം മുമ്പായിരുന്നെങ്കില്‍ സിനിമയ്ക്കുവേണ്ടി നഗ്നനാവില്ലായിരുന്നു: ആമിര്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: മൂന്നുവര്‍ഷം മുമ്പാണ് തന്നോടു സിനിമയ്ക്കുവേണ്ടി നഗ്നനാവാന്‍ പറഞ്ഞിരുന്നതെങ്കില്‍ താന്‍ വസ്ത്രമുരിയില്ലായിരുന്നെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. പി.കെയ്ക്കുവേണ്ടി നഗ്നനാവാന്‍ കാരണം ചിത്രത്തിന്റെ “ശക്തമായ തിരക്കഥ”യാണെന്നും ആമിര്‍ വ്യക്തമാക്കി.

പി.കെയുടെ പോസ്റ്ററില്‍ ആമിര്‍ നഗ്നനായി പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

“മൂന്നുവര്‍ഷം മുമ്പാണ് എന്നോട് സിനിമയ്ക്കുവേണ്ടി നഗ്നനാവാന്‍ ആവശ്യപ്പെട്ടിരുന്നതെങ്കില്‍, ഞാന്‍ അതിന് തയ്യാറാവില്ലായിരുന്നു. എനിക്ക് അങ്ങനെ ചെയ്യാന്‍ കഴിയില്ലായിരുന്നു.” പി.കെയുടെ പ്രമോഷന്‍ ചടങ്ങിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ ആമിര്‍ പറഞ്ഞു.

“വസ്ത്രമില്ലാതെ നില്‍ക്കാന്‍ നമുക്കാര്‍ക്കും ഇഷ്ടമല്ല. പക്ഷേ ഞാന്‍ ഈ തിരക്കഥ കേട്ടപ്പോള്‍, എനിക്ക് അത് വളരെയധികം സ്വാഭാവികമായി തോന്നി. അതുകൊണ്ടുതന്നെ നഗ്നനാവുന്നതില്‍ എനിക്ക് യാതൊന്നും മോശമായി തോന്നിയില്ല.” അദ്ദേഹം വ്യക്തമാക്കി.

ഡിസംബര്‍ 9നാണ് ആമിര്‍ നായകനാകുന്ന പി.കെ റിലീസ് ചെയ്യുന്നത്. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത ചിത്രം വിധു വിനോദ് ചോപ്രയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

അനുഷ്‌ക ശര്‍മ്മയാണ് ചിത്രത്തിലെ നായിക. സുജാന്ത് സിങ് രാജ്പുത്, സഞ്ജയ് ദത്ത്, സൗരഭ് ശുക്ല എന്നിവരാണു മറ്റുതാരങ്ങള്‍.

Latest Stories

We use cookies to give you the best possible experience. Learn more