നിങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ രാജ്യദ്രോഹികള്‍ എന്നു വിളിക്കുമോ? ആര്‍.എസ്.എസിനോട് രഘുറാം രാജന്‍
national news
നിങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ രാജ്യദ്രോഹികള്‍ എന്നു വിളിക്കുമോ? ആര്‍.എസ്.എസിനോട് രഘുറാം രാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th September 2021, 8:49 am

ന്യൂദല്‍ഹി: ആര്‍.എസ്.എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍.

കൊവിഡ് വാക്‌സിന്‍ വിതരണം കൈകാര്യം ചെയ്യുന്നതില്‍ തുടക്ക ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച പിടിപ്പുകേടിന്റെ പേരില്‍ അവരെ രാജ്യദ്രോഹികള്‍ എന്നുവിളിക്കാന്‍ ആര്‍.എസ്.എസ് തയ്യാറാണോയെന്ന് അദ്ദേഹം ചോദിച്ചു.

ഇന്‍ഫോസിസിന് നേരെയുള്ള ആര്‍.എസ്.എസ് മാസികയായ പാഞ്ചജന്യത്തിന്റെ കടന്നാക്രമണം സൂചിപ്പിച്ചുകൊണ്ടായിരുന്നു രഘുറാം രാജന്റെ വിമര്‍ശനം.

” കൊവിഡ് വാക്‌സിന്റെ കാര്യത്തില്‍ തുടക്കത്തില്‍ മോശംപ്രകടനം നടത്തിയതിന് കേന്ദ്രസര്‍ക്കാരിനെ നിങ്ങള്‍ രാജ്യദ്രോഹികള്‍ എന്നു വിളിക്കുമോ? നിങ്ങള്‍ പറയുന്നു അതൊരു തെറ്റാണെന്ന്. ആളുകള്‍ തെറ്റുകള്‍ വരുത്തുന്നു” അദ്ദേഹം പറഞ്ഞു.

ആദായനികുതി വെബ്സൈറ്റുകളിലെ തകരാര്‍ പരിഹരിക്കാന്‍ ഇന്‍ഫോസിസ് പരാജയപ്പെട്ടെന്നും ഇത് രാജ്യദ്രോഹത്തിന് സമാനമാണെന്നുമായിരുന്നു ആര്‍.എസ്.എസിന്റെ വാദം.

ഇന്ത്യന്‍ ധനകാര്യമന്ത്രാലയം ഇന്‍ഫോസിസ് സി.ഇ.ഒ സലില്‍ പ്രകാശിനെ വിളിച്ചു വരുത്തിയതിന് പിന്നാലെയാണ് ആര്‍.എസ്.എസ് ഇന്‍ഫോസിസിനെതിരെ ആക്രമണം അഴിച്ചു വിട്ടത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: “Would You Call Government Anti-National?” Raghuram Rajan On RSS Magazine’s Barb At Infosys