കേന്ദ്ര സംഘം അഭിനന്ദിക്കാൻ മാത്രം ​ഗുജറാത്ത് എന്താണ് ചെയ്തത്?; കൊവിഡ് പ്രതിരോധത്തിൽ ​ഗുജറാത്തിലെ യാഥാർത്ഥ്യങ്ങളിങ്ങനെ
national news
കേന്ദ്ര സംഘം അഭിനന്ദിക്കാൻ മാത്രം ​ഗുജറാത്ത് എന്താണ് ചെയ്തത്?; കൊവിഡ് പ്രതിരോധത്തിൽ ​ഗുജറാത്തിലെ യാഥാർത്ഥ്യങ്ങളിങ്ങനെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th April 2020, 1:41 pm

അഹമ്മദാബാദ്:കൊവിഡ് പ്രതിരോധത്തിൽ ​ഗുജറാത്തിനെ അഭിനന്ദിച്ച് കേന്ദ്രം. സൂറത്തിലെയും അഹമ്മദാദബാദിലെയും കൊവിഡ് 19 സാഹചര്യങ്ങൾ വിലയിരുത്താൻ സംസ്ഥാനത്ത് എത്തിയ കേന്ദ്ര സംഘമാണ് ​മരണനിരക്കിലും കേസുകളുടെ എണ്ണത്തിലും മഹാരാഷ്ട്ര കഴിഞ്ഞാൽ രണ്ടാമത് നിൽക്കുന്ന ​ഗുജറാത്തിനെ അഭിന്ദിച്ചത്. ലോക്ക് ഡൗൺ നടപടികൾ സംസ്ഥാനം അതീവ ശ്രദ്ധയോടെ നടപ്പിലാക്കുണ്ടെന്നും വെെറസ് വ്യാപനം തടയാൻ ​ഗുജറാത്ത് പരിശ്രമിക്കുന്നുണ്ടെന്നും കേന്ദ്ര സംഘം വിലയിരുത്തി.

അഞ്ച് ദിവസങ്ങൾക്ക് മുൻപാണ് ​ഗുജറാത്തിലെ കൊവിഡ് സ്ഥിതിവിവരങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക ടീമിനെ അയച്ചത്.

​ഗുജറാത്തിൽ ഇതിനോടകം 160 ൽ കൂടുതൽ ആളുകൾ കൊവിഡ് ബാധിച്ചു മരിച്ചു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നിലവിൽ ​ഗുജറാത്തിൽ ആയിരം പേര്‍ക്ക് 0.33 എന്ന തരത്തിലാണ് ആശുപത്രി കിടക്കകളുടെ അനുപാതം. ഇതിലും കുറവ് ആനുപാതത്തില്‍ ആശുപത്രി കിടക്കകളുള്ള ഒരു സംസ്ഥാനം മാത്രമാണ് ഇന്ത്യയില്‍ ഉള്ളത് അത് ബീഹാറാണ്.
ദേശീയ ശരാശരി ആയിരം പേര്‍ക്ക് 0.55 ശതമാനം കിടക്കകൾ എന്നതാണ്. സോഷ്യല്‍ സെക്ടര്‍ സ്‌പെന്‍ഡിങ്ങില്‍ 17മാത് നില്‍ക്കുന്ന സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. ബജറ്റില്‍ 31.6 ശതമാനം മാത്രമാണ് സാമൂഹിക വികസനത്തിനും ക്ഷേമത്തിനുമായി ഗുജറാത്ത് ചിലവിടുന്നത്.

1999-2000 വരെയുള്ള പിരീഡില്‍ ഗുജറാത്ത് 4.39 ശതമാനമാണ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി മാറ്റിവെച്ചതെങ്കില്‍ 2009-2010 കാലയളവില്‍ ഇത് 0.77 ശതമാനമായി ചുരുങ്ങി. ഇത് വ്യക്തമാക്കുന്നത് ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്ക് വേണ്ടി വിനിയോഗിക്കുന്ന തുകയില്‍ ഗുജറാത്ത് പിന്നോട്ടാണ് നടന്നത് എന്നതാണ്.

ഗുജറാത്തിലെ ഔട്ട് പോക്കറ്റ് എക്‌സപന്‍ഡിച്ചര്‍ ഓണ്‍ ഹെല്‍ത്ത് കെയര്‍ അഥവാ സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയ്ക്ക് വേണ്ടി വരുന്ന തുകയും മറ്റ് സംസ്ഥാനങ്ങളേക്കാൾ കൂടുതലാണ്. . ദേശീയ ശരാശരിയേക്കാള്‍ കുടുതലാണ് ഗുജറാത്തില്‍ ഔട്ട് പോക്കറ്റ് എക്‌സപന്‍ഡിച്ചര്‍. പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ എണ്ണത്തിലും ബീഹാറിനെ കഴിഞ്ഞും പിന്നിലാണ് ​ഗുജറാത്ത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.