കൊവിഡ് ലോകത്തെ തകര്‍ക്കുമോ? മൂന്ന് ദശാബ്ദത്തിന് ശേഷം തകര്‍ന്നടിഞ്ഞ് വാള്‍സ്ട്രീറ്റ്; സൂചനകള്‍ നല്‍കി കമ്പനികള്‍
COVID-19
കൊവിഡ് ലോകത്തെ തകര്‍ക്കുമോ? മൂന്ന് ദശാബ്ദത്തിന് ശേഷം തകര്‍ന്നടിഞ്ഞ് വാള്‍സ്ട്രീറ്റ്; സൂചനകള്‍ നല്‍കി കമ്പനികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th March 2020, 10:05 am

വാഷിങ്ടണ്‍: മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം തകര്‍ന്നടിഞ്ഞ് അമേരിക്കിയിലെ വാള്‍സ്ട്രീറ്റ് ഓഹരി സൂചിക. ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് വാള്‍സ്ട്രീറ്റിന്റെ ഇടിവ് വിരല്‍ ചൂണ്ടുന്നത്. കൊറോണ വ്യാപനത്തിന് പിന്നാലെ ആഗോള തലത്തില്‍ കമ്പനികള്‍ നേരിട്ട തകര്‍ച്ചയാണ് വാള്‍സ്ട്രീറ്റില്‍ പ്രതിഫലിച്ചത്.

ഡോ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സിന്റെ ഓഹരി 12.9 ശതമാനം ഇടിഞ്ഞു.

കൊറോണ വ്യാപനത്തിന് പിന്നാലെ വിപണി ഏറ്റവും വലിയ ഇടിവാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യം നേരിട്ടേക്കാം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യമായി പറഞ്ഞത് മാന്ദ്യത്തെ അംഗീകരിക്കുന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വൈറസിനെ പ്രതിരോധിച്ച് കഴിഞ്ഞാല്‍ സമ്പദ് വ്യവസ്ഥ പൂര്‍വാവസ്ഥയിവലാകും എന്നും ട്രംപ് പറഞ്ഞിരുന്നു.

1987ന് ശേഷം ആദ്യമായാണ് വാള്‍സ്ട്രീറ്റ് ഇത്തരത്തിലൊരു ഇടിവ് നേരിടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ