സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ കാലം കഴിഞ്ഞെന്ന രീതിയിലുള്ള വിമര്‍ശകരുടെ പ്രഖ്യാപനങ്ങള്‍ തെറ്റായിരുന്നെന്ന് തെളിയിക്കുമെന്ന് ഓസ്‌ട്രേലിയന്‍ സ്‌കിപ്പര്‍ മൈക്കല്‍ ക്ലാര്‍ക്ക്. []
അടുത്തമാസം പത്താം തിയ്യതി ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിന് മുന്നോടിയായി നടന്ന പാര്‍ട്ടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓസ്‌ട്രേലിയന്‍ ടീമിന്റെ പേര് തന്നെ കളഞ്ഞ് കുളിക്കുന്നതായിരുന്നു ആഷസ് സ്‌ക്വാഡ് എന്ന തരത്തിലുള്ള വിമര്‍ശനത്തിന് മറുപടി നല്‍കേണ്ടതുണ്ടെന്നും ക്ലാര്‍ക്ക് പറഞ്ഞു.
കഴിഞ്ഞ മാസം ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ 4-0 എന്ന സ്‌കോറിന് ഇന്ത്യയോട് അടിയറവ് പറഞ്ഞതിന്റെ ക്ഷീണത്തില്‍ നിന്നും ഒരു മോചനം ടീമിന് അനിവാര്യമാണ്.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ടീമിന് മികച്ച രീതിയില്‍ പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിനെ സംബന്ധിച്ച് മത്സരം നടക്കുന്നത് അവരുടെ ഹോം ഗ്രൗണ്ടിലാണെന്നത് ആത്മവിശ്വാസം നല്‍കും.
എന്നാല്‍ ഇംഗ്ലണ്ടിന്റെ ഹോം ഗ്രൗണ്ടില്‍ കളിച്ച് വിജയിച്ച ഓസിസ് താരങ്ങളെയാണ് ഇത്തവണത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നത്.
ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ക്രിസ് റോജേഴ്‌സിനെപ്പോലുള്ളവരുടെ സാന്നിധ്യം ടീമിന് അനിവാര്യമാണ്. ഓസ്‌ട്രേലിയന്‍ ടീമിനെ സംബന്ധിച്ച് വലിയൊരു വെല്ലുവിളി തന്നെയാണ് ഇംഗ്ലണ്ടിനെതിരായ മത്സരം- ക്ലാര്‍ക്ക് പറഞ്ഞു.