മുടി കൊഴിച്ചിലും പല്ലുമായി ബന്ധമുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനം പറയുന്നത്
Daily News
മുടി കൊഴിച്ചിലും പല്ലുമായി ബന്ധമുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനം പറയുന്നത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th March 2015, 12:12 pm

hair-fall-01പല്ലിലെ കാവിറ്റി കെരാറ്റിന്‍ എന്ന പ്രോട്ടീനിനു പരിവര്‍ത്തനം വരുത്തുമെന്നും ഇതുവഴി മുടി കൊഴിച്ചിലുണ്ടാവുമെന്നുമാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

കെരാറ്റിന്‍ പരിവര്‍ത്തനം നടക്കുന്നവരുടെ പല്ലിലെ ഇനാമലിനു നാശം വരുമെന്നും മുടി കൊഴിച്ചിലുണ്ടാവുമെന്നുമാണ് ഗവേഷകരുടെ കണ്ടെത്തല്‍. അതുകൊണ്ടുതന്നെ മുടി കൊഴിച്ചിലുള്ളവര്‍ പല്ലുതേപ്പിന്റെ കാര്യത്തില്‍ കുറച്ചുകൂടി ശ്രദ്ധ നല്‍കണമെന്നാണ് പഠനം നിര്‍ദേശിക്കുന്നത്.

യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിലെ ഡോ. ഒലിവിയര്‍ ഡവര്‍ഗറും സംഘവുമാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തിയത്.

മുടിയിലെ കെരാറ്റിനുണ്ടാവുന്ന പരിവര്‍ത്തനം മുടി കൊഴിച്ചിലേക്കു നയിക്കുകയും പല്ല് നശിക്കാന്‍ കാരണമാകുകയും ചെയ്യുമെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്.

മനുഷ്യശരീരത്തിലെ ഏറ്റവും കഠിനമായ പദാര്‍ത്ഥമാണ് പല്ലിലെ ഇനാമല്‍. ഇതാണ് പല്ലിനെ സംരക്ഷിച്ചു നിര്‍ത്തുന്നത്. എന്നാല്‍ മുടിയിലെ കെരാറ്റിനുണ്ടാവുന്ന പരിവര്‍ത്തനം ഇനാമലിന്റെ നാശത്തിലേക്കു നയിക്കുകയും അതുവഴി പല്ലിനു നശിക്കുന്നതിനും കാരണമാകുന്നു.