ആന്‍ഡ്രസ് മൊറേനോ ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയതിന് ശേഷമാണ് മരിച്ചത്. ഹാര്‍ട്ട് അറ്റാക്ക്, ആന്ത്രസ്തരവീക്കം എന്നിവയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
450 കിലോ ഭാരമായിരുന്നു മൊറേനോയ്ക്കുണ്ടായിരുന്നത്. ഒക്ടോബര്‍ 28നാണ് അദ്ദേഹം ഭാരം കുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയയ്ക്കു വിധേയനായത്. വയറിന്റെ മൂന്നിലൊന്ന് ഭാഗം എടുത്തകളഞഞശേഷം ബാക്കിയുള്ള ഭാഗത്തെ അമിതമായി ആഹാരം കഴിയ്ക്കുന്നത് തടയാനായി ട്യൂബ് ആകൃതിയിലാക്കുകയാണ് ശസ്ത്രക്രിയയില്‍ ചെയ്യുന്നത്.
എന്നാല്‍ ശസ്ത്രക്രിയ വിജയമായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ കഴിഞ്ഞദിവസം ആരോഗ്യം വഷളായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ വഴിയില്‍വെച്ച് അദ്ദേഹം മരണത്തിനു കീഴടങ്ങി.
100 കിലോ ഭാരമാണ് ശസ്ത്രക്രിയയിലൂടെ കുറച്ചത്. ശസ്ത്രക്രിയക്ക് ശേഷം തുടര്‍ച്ചയായി ആരോഗ്യ മോശമായതിനെ തുടര്‍ന്ന് പലപ്പോഴും ആശുപത്രി ജീവിതം തന്നെയായിരുന്നു. നവംബര്‍ 19ന് ആ്ന്ത്രസ്തരവീക്കത്തെ തുടര്‍ന്ന് അദ്ദേഹം സര്‍ജറിക്ക് വിധേയനാവുകയും ചെയ്തിരുന്നു.