| Monday, 9th March 2015, 10:34 am

ലോകത്തിലെ ആദ്യ സോളാര്‍ വിമാനം പറന്നുയര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: ഇന്ധനം ഉപയോഗിക്കാതെ സോളാര്‍ ശക്തി മാത്രം ഉപയോഗിച്ച് സഞ്ചരിക്കുന്ന ആദ്യ സോളാര്‍ വിമാനം അബുദാബിയില്‍ നിന്നും പറന്നുയര്‍ന്നു. സോളാര്‍ ഇംപള്‍സ്-2 എന്ന് പേരിട്ടിരിക്കുന്ന ഈ സ്വിസ് നിര്‍മിത വിമാനം പറത്തുന്നത് ആേ്രന്ദ ബോര്‍ഷ് ബര്‍ഗെന്ന പൈലറ്റാണ്.

ഇയാള്‍ തന്നെയാണ് വിമാനത്തിന്റെ നിര്‍മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും. വിമാനത്തിന്റെ ആദ്യ യാത്ര ഇന്ന് രാവിലെ അബുദബിയില്‍ നിന്നും മസ്‌കറ്റ് തലസ്ഥാനമായ ഒമാനിലേക്കാണ്.

അടുത്ത അഞ്ച് മാസത്തിനുള്ളില്‍ ലോക പര്യടനം ആരംഭിക്കാനിരിക്കുകയാണ് ആേ്രന്ദ ബോര്‍ഷ് ബര്‍ഗും സഹ പൈലറ്റായ ബോര്‍ട്രാന്‍ഡ് പിക്കാര്‍ഡും. ഒമാനില്‍ എത്തുന്ന വിമാനം ഇതിന് ശേഷം നേരെ ഇന്ത്യയിലേക്കാവും പറക്കുക.

വിമാനത്തിന്റെ രണ്ട് ചിറകുകള്‍ തമ്മിലുള്ള അകലം ഏകദേശം 72 മീറ്ററുകളോളമാണ്. ഒരു ബോയിംഗ് വിമാനത്തേക്കാള്‍ വലുപ്പമുണ്ടാവും ഇതിന്റെ ചിറകുകള്‍ക്ക്. എന്നാല്‍ ഇതിന്റെ ഭാരം 2300 കിലോഗ്രാം മാത്രമാണ്. ഏകദേശം ഒരു കാറിന്റെ അത്രയും വലിപ്പം.

We use cookies to give you the best possible experience. Learn more