സാവോപോളോ: മരിച്ച വ്യക്തിയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ ലോകത്ത് ആദ്യമായി പൂര്‍ണ ആരോഗ്യത്തോടെ ഒരു കുഞ്ഞ് പിറന്നു. ലാന്‍സറ്റ് മെഡിക്കല്‍ ജേണലാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. 2017 ഡിസംബറിലാണ് കുഞ്ഞ് പിറന്നതെന്നും ജേണലില്‍ പറയുന്നു. ഗര്‍ഭാശയ സംബന്ധമായ പ്രശ്‌നം മൂലം ഗര്‍ഭിണിയാകാത്തവര്‍ക്ക് പ്രതീക്ഷ നല്‍കുന്നകതാണ് ഈ വാര്‍ത്ത.
ബ്രസീലില്‍ നിന്നുള്ള 32 കാരിയാണ് അമ്മയായത്. ബ്രസീലിലെ സാവോപോളോ സര്‍വകലാശാല ആശുപത്രിയാണ് ഈ അപൂര്‍വ നേട്ടത്തിന് വേദിയായത്. മരിച്ച വ്യക്തിയില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് യു.എസിലും ചെക്ക് റിപ്പബ്ലിക്കിലും തുര്‍ക്കിയിലും മുമ്പ് പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.
ALSO READ: യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിച്ച 14 കുടിയേറ്റക്കാര്‍ മരിച്ചു
35 ആഴ്ചകള്‍ക്കും മൂന്ന് ദിവസത്തിനും ശേഷം ശസ്ത്രക്രിയയിലൂടെയാണ് ബ്രസീലുകാരി അമ്മയായത്. കുഞ്ഞിന് രണ്ട് കിലോ ഭാരമുണ്ടായിരുന്നു. സര്‍വകലാശായിലെ ഡോക്ടറായ ഡാനി ഈസെന്‍ബെര്‍ഗാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ഇപ്പോള്‍ നടന്നത് പരീക്ഷണാടിസ്ഥാനത്തിലാണ്.കൂടുതല്‍ പഠനവും പരീക്ഷണവും നടക്കേണ്ടതുണ്ട്. ഡോക്ടര്‍ പറഞ്ഞു.
കുട്ടിയും അമ്മയും ഇപ്പോഴും സുഖമായി ഇരിക്കുന്നുവെന്ന് ലാന്‍സറ്റ് മെഡിക്കല്‍ ജേണലിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.