| Saturday, 7th August 2021, 12:08 pm

പുരുഷന്മാര്‍ക്കും മുലയൂട്ടാം, എങ്ങനെയെന്നല്ലേ? സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയായി വനിതാ ശിശുക്ഷേമ വകുപ്പിന്റെ പോസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക മുലയൂട്ടല്‍ വാരാഘോഷത്തിന്റെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

” പുരുഷന്മാര്‍ക്കും മുലയൂട്ടാം. മുലയൂട്ടല്‍ ഒരു കൂട്ടുത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ മുലയൂട്ടുന്ന അമ്മമാര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതിലൂടെ പുരുഷന്മാരും ആ പ്രക്രിയയില്‍ പങ്കാളികളാവുകയാണ്,” എന്ന ക്യാപ്ഷന്‍ നല്‍കിക്കൊണ്ട് ഫേസ്ബുക്ക് പേജില്‍ ശിശുക്ഷേമ വകുപ്പ് പങ്കുവെച്ച പോസ്റ്ററുകളാണ് ചര്‍ച്ചയാകുന്നത്.

പുരുഷന്മാര്‍ക്കും മുലയൂട്ടാം, എങ്ങനെയെന്നല്ലേ? മുലയൂട്ടുന്ന അമ്മയ്ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിലൂടെ, മൂലയൂട്ടുന്ന അമ്മയ്ക്ക് മാനസിക പിന്തുണ കൊടുക്കുന്നതിലൂടെ, മുലയൂട്ടുന്ന അമ്മയുടെ ജോലിഭാരം കുറയ്ക്കുന്നതിലൂടെ, മൂത്ത കുട്ടികളുണ്ടെങ്കില്‍ അവരെ നോക്കുന്ന ചുമതല ഏറ്റെടുക്കുന്നതിലൂടെ, മുലയൂട്ടല്‍ ഒരു കൂട്ടുത്തരവാദിത്തമാണ്, മുലയൂട്ടുന്ന അമ്മമാര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി പുരുഷന്മാര്‍ക്കും അതില്‍ പങ്കാളികളാകാം എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ പറയുന്നത്.

ഇതിന് മുന്‍പും സ്ത്രീധനത്തിനെതിരെയും സ്ത്രീകളുടെ വിവാഹത്തെ സംബന്ധിച്ചുമൊക്കെ വനിതാ ശിശുക്ഷേമ വകുപ്പ് പുറത്തിറക്കിയ പോസ്റ്ററുകള്‍ ചര്‍ച്ചയായിരുന്നു.

ആഗസ്റ്റ് 1 മുതല്‍ 7 വരെയാണ് ലോക മുലയൂട്ടല്‍ വാരം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: WorldBreastFeedingWeek,  Department of Women and Child Development

We use cookies to give you the best possible experience. Learn more