വാഷിംഗ്ടണ്‍: അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ മുന്‍ കര്‍ദിനാളിന്റെ തിരുവസ്ത്രം തിരിച്ചുവാങ്ങി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പ്രായപൂര്‍ത്തിയാകാത്തയാളെ പീഡിപ്പിച്ച കേസില്‍ തിയോഡോര്‍ മക്കാരിക്ക് കുറ്റക്കാരനാണെന്ന് വത്തിക്കാന്‍ കോടതി ജനുവരിയില്‍ കണ്ടെത്തിയിരുന്നു. ഇതിനേത്തുടര്‍ന്നാണ് വൈദികപദവിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള പോപ്പിന്റെ സ്ഥിരീകരണം.
2001 മുതല്‍ 2006 വരെ വാഷിംഗ്ടണ്‍ ഡിസിയിലെ ആര്‍ച്ച് ബിഷപ്പായിരുന്നു മക്കറിക്ക്. കത്തോലിക്കാ സഭയില്‍ നിന്നും പുറത്താക്കപ്പെടുന്ന ഏറ്റവും മുതിര്‍ന്ന ബിഷപ്പ് മാരില്‍ ഒരാളാണ് തിയോഡോര്‍ മാക്കെറിക്ക്.
1970ല്‍ മക്കാരിക്ക് തന്നെ പീഡിപ്പിച്ചെന്ന് ഒരാള്‍ വെളിപ്പെടുത്തിയതിനേത്തുടര്‍ന്ന് 2017ല്‍ വത്തിക്കാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ന്യൂയോര്‍ക്ക് അതിരൂപതയാണ് അന്വേഷണം നടത്തിയത്.
ലോകത്തിന്റെ വിവിധയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യുന്ന സഭാ ലൈംഗീക ചൂഷണങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കേണ്ടതിനേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബിഷപ്പുമാരുടെ സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കെയാണ് പോപ്പിന്റെ ഈ നടപടി.