യു.എസിലെ ഏറ്റവും വലിപ്പമേറിയ കെട്ടിടമായി ന്യൂ വേള്‍ഡ് ട്രേഡ് സെന്റര്‍
World
യു.എസിലെ ഏറ്റവും വലിപ്പമേറിയ കെട്ടിടമായി ന്യൂ വേള്‍ഡ് ട്രേഡ് സെന്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2013, 10:04 am

[]ചിക്കാഗോ: യു.എസിലെ ഏറ്റവും വലിപ്പമേറിയ കെട്ടിടം ന്യൂയോര്‍ക്കിലെ ന്യൂ വേള്‍ഡ് ട്രേഡ് സെന്റര്‍ ടവറാണെന്ന് ആര്‍കിടെക്ട്‌സ് എക്‌സേപേര്‍ട് കമ്മിറ്റി വിലയിരുത്തി.

ആഷസ് ഗ്രൗണ്ട് സീറോയില്‍ നിന്നും 1,776 ഫീറ്റ് ഉയരത്തിലാണ് പുതിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ടവര്‍ സ്ഥിതി ചെയ്യുന്നത്. 1451 അടി ഉയരമുള്ള വില്ലിസ് ടവര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

വേള്‍ഡ് ട്രേഡ് സെന്റര്‍ എന്ന പേരില്‍ തന്നെ രണ്ട് ടവറുകള്‍ ഉണ്ട്. ഇതില്‍ ഫ്രീഡം ടവര്‍ എന്നു പേരിട്ടിരിക്കുന്ന ടവറാണ് ഏറ്റവും വലുത്. 776 അടി ഉയരം.

അമേരിക്ക സ്വാതന്ത്ര്യം പ്രഖ്യാപിച്ച വര്‍ഷം കൂടിയാണ് 1776. 108 നിലകളിലായി 541 മീറ്റര്‍ ഉയരം. ഇവിടെ പുതിയതായി നിര്‍മ്മിച്ച ന്യൂ സെവന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ കഴിഞ്ഞവര്‍ഷം മേയ് 23ന് ബിസിനസ് ആവശ്യങ്ങള്‍ക്കായി തുറന്നു കൊടുത്തിരുന്നുയ.

2001 സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് ആക്രമണത്തിന് ശേഷമാണ് ഗ്രൗണ്ട് സീറോ എന്ന വാക്ക് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ പരിചിതമായത്.

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നിയിടം എന്ന പേരില്‍ സെപ്തംബര്‍ 16 മുതല്‍ ഈ പദം അമേരിക്കയിലെങ്ങും മാധ്യമങ്ങള്‍ ഉപയോഗിച്ചു തുടങ്ങി.