[]ന്യൂദല്‍ഹി: 2020 ആവുമ്പോഴെത്തേക്കും ലോകത്തില്‍ നിന്ന് ചോക്കലേറ്റ് വിടപറയുമെന്ന് വിദഗ്ധര്‍. ഡെയ്‌ലി സ്റ്റാറിലെ റിപ്പോര്‍ട്ടിലാണ് ചോക്കലേറ്റിന്റെ അന്ത്യത്തെക്കുറിച്ച് വിദഗ്ധര്‍ പ്രവചിക്കുന്നത്.
ചോക്കലേറ്റ് നിര്‍മ്മിക്കുവാന്‍ ഉപയോഗിക്കുന്ന കോകോ ചെടിയുടെ പതനമാണ് ഇതിനു മുഖ്യകാരണം. ഭീഷണി ഉളവാക്കും വിധം കോകോ ചെടിയുടെ നാശമാണ് ചോക്കലേറ്റിന്റെ ഉത്പാദനത്തെ ബാധിച്ചത്.
കൂടാതെ നല്ല ഒരു കൃഷിയായി റബറിനെ കര്‍ഷകര്‍ കാണാന്‍ തുടങ്ങിയതും ചോക്കലേറ്റ് ഉത്പാദനത്തെ ബാധിച്ചു. പുതിയ കോകോ ചെടികള്‍ ഉത്പാദിപ്പിക്കാത്തതു കാരണം ചോക്കലേറ്റ് നിര്‍മ്മാണം താറുമാറായിക്കൊണ്ടിരിക്കുകയാണ്.
നിര്‍മ്മാണം കുറഞ്ഞതോടെ ചോക്കലേറ്റിന്റെ ആവശ്യം കൂടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ചോക്കലേറ്റിന്റെ ആവശ്യം കൂടിയത് പരിഹരിക്കാന്‍ ഒരു മാര്‍ഗവുമുല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 ആവുമ്പോഴത്തേക്കും ചോക്കലേറ്റിന്റെ വിപണനവും കുറയും. പടിഞ്ഞാറെ ആഫ്രിക്കയില്‍ നിന്ന്ുള്ള ചോക്കലേറ്റിന്റെ വരവ് കുറഞ്ഞതോടെ ലോകമെമ്പാടുമുള്ള ചോക്കലേറ്റ് വിതരണക്കാര്‍ പ്രതിസന്ധിയിലാവും.
ചോക്കലേറ്റിന് ഇനി അധികകാലം ഉണ്ടാവില്ല. ഇതിന് പകരം പലതരം വൈവിധ്യമാര്‍ന്ന ബിസ്‌ക്കററുകളും കറുമുറുകളുമായിരിക്കും വിപണിയില്‍ സ്ഥാനം പിടിക്കുകയെന്നും റിപ്പോര്‍ട്ട് പറയുന്നു.