ലോകത്തിലെ ഏറ്റവും കുഞ്ഞനായ കുഞ്ഞ് 'സേബി'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st June 2019, 1:06 pm
സാന്‍ഡിയാഗോവിലാണ് വെറും 245 ഗ്രാം തൂക്കമുള്ള അഥവാ ഒരു ആപ്പിളിന്റെ വലിപ്പം മാത്രമുള്ള കുഞ്ഞ് ജനിച്ചത്. '
ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ് കാലിഫോര്‍ണിയയില്‍ ജനിച്ചു. സാന്‍ഡിയാഗോവിലാണ് വെറും 245 ഗ്രാം തൂക്കമുള്ള അഥവാ ഒരു ആപ്പിളിന്റെ വലിപ്പം മാത്രമുള്ള കുഞ്ഞ് ജനിച്ചത്. ‘സേബി’ എന്ന് പേരിട്ടിരിക്കുന്ന ഈ കുഞ്ഞ് തന്റെ അതിജീവനത്തിനായി പോരാടിക്കൊണ്ടിരിക്കുകയാണ്. 23 ആഴ്ചയും മൂന്ന് ദിവസവും മാത്രമാണ് സേബി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നത്.
ഡിസംബറില്‍ ജനിച്ച പെണ്‍കുഞ്ഞ് ഒരു മണിക്കൂറിനകം മരിച്ചുപോകുമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും സേബി അതിജീവിച്ചുവെന്ന് കുടുംബം പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. ഇപ്പോള്‍ 2.2 കിലോഗ്രാമാണ് സേബിയുടെ ഭാരം. യൂനിവേഴ്‌സിറ്റി ഓഫ് അയോവോ നടത്തിയ സര്‍വേ അനുസരിച്ചാണ് ലോകത്തിലെ ഏറ്റവും ചെറിയ ശിശുവായി സേബിയെ രേഖപ്പെടുത്തിയിരിക്കുന്നത്.