കൊവിഡ്-19 ലോകവ്യാപമായി പടര്‍ന്ന സാഹചര്യത്തില്‍ അവശ്യത്തിന് കൈയ്യുറകള്‍ നിര്‍മിക്കാനാവാതെ ലോകത്തിലെ ഏറ്റവും വലിയ കൈയ്യുറ നിര്‍മാണ കമ്പനിയായ മലേഷ്യയിലെ ടി.പി.ജി.സി.കെ.എല്‍
ലോകത്തിലെ കൈയ്യുറ ഉല്‍പാദനത്തിന്റെ അഞ്ചില്‍ ഒന്നും ഉല്‍പാദിപ്പിക്കുന്ന കമ്പനിയാണ് ഉല്‍പാദന പ്രതിസന്ധി നേരിടുന്നത്.
കൊവിഡ് വ്യാപകമായി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ക്രമാതീതമായ ഓര്‍ഡറുകള്‍ വരുന്നതാണ് ഇതിനു കാരണം. ദിനംപ്രതി 20 കോടി കൈയ്യുറകള്‍ നിര്‍മിക്കുന്ന ഈ കമ്പനിക്ക് ഇപ്പോള്‍ ഉല്‍പാദനം ഇരട്ടിയാക്കേണ്ട അവസ്ഥയാണെന്നാണ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ലിം വി ചായ് റോയിട്ടേര്‍സിനോട് പറയുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
“ചില ഉപഭോക്താക്കള്‍ പതിവില്‍ കവിഞ്ഞ് ഓര്‍ഡറുകള്‍ നല്‍കുന്നുണ്ട്. സാധാരണയായി ഒരു മാസം 10 കണ്ടെയ്‌നര്‍ കൈയ്യുറകളാണ് അവര്‍ വാങ്ങാറ്. പെട്ടന്നത് 20 കണ്ടെയ്‌നറുകളാക്കിയിരിക്കുന്നു,
തീര്‍ച്ചയായും ലഭ്യതക്കുറവ് ഉണ്ടാവും, അവര്‍ 100 ശതമാനം അധികമാണ് ഓര്‍ഡര്‍ ചെയ്യുന്നത്. ഞങ്ങള്‍ 20% അധികമേ ഉല്‍പാദിപ്പിക്കാന്‍ പറ്റൂ. 50ശതമാനം മുതല്‍ 80 ശതമാനം വരെ കുറവ് ഉണ്ടാവും,” ചെയര്‍മാന്‍ പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഉല്‍പാദനം കൂടിയ സാഹചര്യത്തില്‍ 30 ദിവസത്തിനുള്ളില്‍ ഓര്‍ഡറുകള്‍ എത്തിക്കാം എന്ന കമ്പനി വ്യവസ്ഥ 150 ദിവസമാക്കിയിട്ടുണ്ട്. കൈയ്യുറകള്‍ ഉള്‍പ്പെടെയുള്ള വ്യക്തി സുരക്ഷാ സാമഗ്രികളില്‍ ക്ഷാമം നേരിടുന്നത് കൊവിഡ് പ്രത്യാഘാതം വ്യാപിപ്പിക്കുമെന്ന് നേരത്തെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.