വാഷിങ്ടണ്‍: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ മനുഷ്യ നേത്രമാറ്റ ശസ്ത്രക്രിയ ന്യൂയോര്‍ക്കിലെ വിദഗ്ധര്‍ വിജയകരമായി പൂര്‍ത്തിയാക്കി. ആരോഗ്യ മേഖലയില്‍ ഇതുവരെ കണ്ണിന്റെ കോര്‍ണിയ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് നടന്നിട്ടുള്ളത്.
എന്‍.വൈ.യു ലാകോണ്‍ ഹെല്‍ത്തിലെ ഒരു സംഘം ഡോക്ടര്‍മാരാണ് ആരോണ്‍ ജെയിംസ് (46) എന്നയാളുടെ കണ്ണ് മാറ്റിവെച്ചത്. എന്നാല്‍ ആരോണിന് കാഴ്ച തിരിച്ചു കിട്ടുമോ എന്ന കാര്യം വ്യക്തമല്ല.
രോഗിക്ക് ഇതുവരെ കാഴ്ച ലഭിച്ചിട്ടില്ലെങ്കിലും മാറ്റിവയ്ക്കപ്പെട്ട കണ്ണിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന രക്തക്കുഴലുകളും റെറ്റിനയും ഉണ്ടെന്ന് ശസ്ത്രക്രിയ സംഘം അവകാശപ്പെട്ടെന്നും ഇത് ആരോഗ്യരംഗത്തെ മുന്നേറ്റമാണെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
‘ഞങ്ങള്‍ ഒരു കണ്ണ് മാറ്റിവെച്ചുവെന്നത് ഒരു വലിയ മുന്നേറ്റമാണ്. നൂറ്റാണ്ടുകളായി ചിന്തിക്കുന്ന ഒരു കാര്യമാണിത്. പക്ഷേ അത് ഒരിക്കലും നടപ്പാക്കാന്‍ സാധിച്ചിട്ടില്ല,’ ടീമിനെ നയിച്ച ഡോ. അഡ്വാര്‍ഡോ റോഡ്രിഗഡ് പറഞ്ഞു.
ആരണ്‍ ജെയിംസ് വൈദ്യുതി ലൈന്‍ ജോലിക്കാരനാണ്. അദ്ദേഹം 2021ല്‍ ജോലിക്കിടെ ഹൈ വോള്‍ട്ടേജ് ലൈനില്‍ ആകസ്മികമായി തൊട്ടതിനെത്തുടര്‍ന്ന് മുഖം പാതി വെന്തു പോവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മുഖത്തിന്റെ ഇടതുഭാഗവും മൂക്കും വായയും പൂര്‍ണമായും നശിക്കുകയിരുന്നു.
മെയ് മാസം അദ്ദേഹത്തിന് ഭാഗികമായി മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതില്‍ 140 ആരോഗ്യവിദഗ്ധരാണ് പങ്കെടുത്തത് .
ആരോഗ്യ മേഖലയില്‍ ഇതുവരെ കണ്ണിന്റെ കോര്‍ണിയ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് നടന്നിട്ടുള്ളത്.
Content Highlight: world’s first eye changing operation