| Monday, 16th January 2023, 12:03 pm

വിരാടിന് ലോക റെക്കോർഡുകൾ, രോഹിത്തിന് നാണക്കേടിന്റെ റെക്കോർഡുകൾ;ഹിറ്റ്‌മാൻ പതറുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ശ്രീലങ്ക പരമ്പര തൂത്ത് വാരാൻ സാധിച്ചെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ സംബന്ധിച്ച് ഒട്ടും മികച്ചതായിരുന്നില്ല കാര്യങ്ങൾ. തന്റെ നായകത്വത്തിന് കീഴിൽ ഏകദിന ക്രിക്കറ്റിലെ വമ്പൻ വിജയം സ്വന്തമാക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചെങ്കിലും രോഹിത് ശർമയുടെ വ്യക്തിഗത പ്രകടനങ്ങൾ തികച്ചും നിരാശപ്പെടുത്തുന്നതായിരുന്നു.

ഇന്ത്യൻ ബാറ്റർമാർ തകർത്തടിച്ച ഗ്രീൻഫീൽഡ് ഏകദിന മത്സരത്തിൽ 49 പന്തില്‍ 42 റണ്‍സ് കണ്ടെത്താൻ രോഹിത് ശർമക്ക് സാധിച്ചിരുന്നു. എന്നാലും അന്താരാഷ്ട്ര ക്രിക്കറ്റിലെ നീണ്ട 50 ഇന്നിങ്സുകളിൽ സെഞ്ച്വറി നേടാൻ രോഹിത് ശര്‍മക്ക് സാധിച്ചില്ല. ഇതാണ് രോഹിത്തിനെ തേടിയെത്തിയിരിക്കുന്ന നാണംകെട്ട റെക്കോര്‍ഡ്.

ലോകത്തെ ഏത് ബോളറുടെയും പേടി സ്വപ്നമായ ഹിറ്റ്‌ മാൻ നേരിടുന്ന ഇപ്പോഴത്തെ റൺസ് ക്ഷാമം വലിയ ആശങ്കയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്.

പരമ്പരയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സ്റ്റാര്‍ സ്പോര്‍ട്സിലെ കമന്ററി പാനലിലെ അംഗങ്ങളിൽ പെട്ട മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ രോഹിത്തിന്റെ ഈ അവസ്ഥയെക്കുറിച്ച് വളരെ നിരാശയോടെയാണ് പ്രതികരിച്ചത്. കുറച്ച് നാളുകൾക്ക് മുമ്പ് വരെ കോഹ്ലി ഉണ്ടായിരുന്ന അതേ അവസ്ഥയിലൂടെയാണ് രോഹിത് ഇപ്പോൾ കടന്ന് പോകുന്നതെന്ന് ഗംഭീര്‍ പറഞ്ഞു.

“കഴിഞ്ഞ മൂന്നര വര്‍ഷമായി വിരാടിന് സെഞ്ച്വറി നേടാൻ സാധിക്കാത്ത അവസ്ഥയിലൂടെയാണ് രോഹിത്തും കടന്ന് പോകുന്നത്. അതിനാല്‍ രോഹിത് ശര്‍മയോട്, കോഹ്ലിയോട് നമ്മൾ സ്വീകരിച്ച സമീപനം എന്താണോ അതുപോലെ ഇടപെടണം. കാരണം അന്താരാഷ്ട്ര ക്രിക്കറ്റിലെ 50 ഇന്നിങ്‌സുകള്‍ വളരെ വലുതാണ്,’ ഗംഭീര്‍ പറഞ്ഞു.

എന്നാൽ ഗ്രീൻഫീൽഡിൽ വെച്ച് നടന്ന ഏകദിന മത്സരത്തിൽ ഇന്ത്യൻ ടീം തങ്ങളുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിനാണ് സാക്ഷ്യം വഹിച്ചത്. 317 റൺസിനായിരുന്നു ഇന്ത്യൻ ടീമിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 390 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് 73 റൺസ് മാത്രം എടുക്കാനെ സാധിച്ചുള്ളൂ.

Content Highlights:World records for Virat, records of shame for Rohit;World records for Virat, records of shame for Rohit;

We use cookies to give you the best possible experience. Learn more