| Thursday, 9th November 2023, 9:53 am

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കാന്‍ ലോകം ഒന്നിക്കണം: ഷി ജിന്‍പിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള സങ്കേതിക വിദ്യകളുണ്ടാക്കുന്ന അപകടങ്ങള്‍ക്കെതിരെ ആഗോള സമൂഹം ഒന്നിച്ച് നില്‍ക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ചൈനയില്‍ നടന്ന ഇന്റര്‍നെറ്റ് ഗവേണന്‍സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സുരക്ഷിതമായ വികസനം ബെയ്ജിങ് പ്രോത്സാഹിപ്പിക്കുന്നു,’ വുഹാനില്‍ നടന്ന വേള്‍ഡ് ഇന്റര്‍നെറ്റ് കോണ്‍ഫ്രെന്‍സില്‍ ഷി പറഞ്ഞു. കഴിഞ്ഞമാസം ചൈനീസ് ഗവണ്‍വെന്റ് ഗ്ലോബല്‍ എ.ഐ ഗവേണന്‍സ് ഇനിഷിയേറ്റീവ് പ്രഖ്യാപിച്ചിരുന്നു.  ഇതില്‍ എ.ഐ സങ്കേതിക വിദ്യയുടെസുരക്ഷിതവും തുറന്നതുമായ വികസനം അവര്‍ ആവശ്യപ്പട്ടു.

‘എല്ലാവര്‍ക്കും വേണ്ടിയുള്ള സൈബര്‍ സ്‌പേസ് കമ്മ്യൂണിറ്റി കെട്ടിപടുക്കുന്നതിന് ഏറ്റുമുട്ടലല്ല സഹവര്‍ത്തിത്വമാണ് ആവശ്യം കൂടുതല്‍ രാജ്യങ്ങള്‍ക്ക് നേട്ടമാക്കുന്ന തരത്തില്‍ സാങ്കേതിക വികസിപ്പിക്കാന്‍ സാധിക്കും,’ ഷി ജിന്‍പിങ് പറഞ്ഞതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി പറഞ്ഞു. കൂടാതെ സൈബര്‍ ആധിപത്യത്തോടുള്ള തന്റെ എതിര്‍പ്പും അദ്ദേഹം പ്രകടിപ്പിച്ചു.

‘ അന്താരാഷ്ട നിയമങ്ങള്‍ അനുസരിക്കേണ്ടതും ആധിപത്യം നേടുന്നതിനെ എതിര്‍ക്കേണ്ടതുമുണ്ട്. സൈബര്‍ സ്‌പേസിലെ ഏറ്റുമുട്ടലുകളും ആയുധ മത്സരവും അവസാനിപ്പിക്കണം ,’ ഷി ജിന്‍പിങ് പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സുരക്ഷയും വിശ്വാസതയും നിയന്ത്രണവും ന്യായവും മെച്ചപ്പെടുത്തുന്നതിന് ചൈന മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പബ്ലിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ലീ ഷൂലെ പറഞ്ഞു.

എ.ഐയുടെ അനിയന്ത്രിതമായ വളര്‍ച്ചയില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ നിയന്ത്രണം കൊണ്ടുവരാനും അവയുടെ സുരക്ഷിതമായ വികസനത്തിനുമായി ചൈനയും യു.എസും മറ്റ് രാജ്യങ്ങളും നിയമങ്ങള്‍ നടപ്പാക്കിയിരുന്നു. ഇതിനായുള്ള നിയമനിര്‍മാണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒക്ടോബറില്‍ ഒപ്പ് വെച്ചിരുന്നു.

വ്യജ വാര്‍ത്തകളുടെ പ്രചരണവും തൊഴില്‍ നഷ്ടവുമുള്‍പ്പടെ എ. ഐ എയുടെ പ്രത്യാഘാതങ്ങ കുറിച്ച് എ.ഐ സാങ്കേതിക വിദ്യയുടെ വിവര്‍ശകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജനങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണം വരുത്തിയ ചൈനയുടെ നടപടികള്‍ വിമര്‍ശനങ്ങള്‍ക്ക്‌ വിധേയമായിരുന്നു.പല സാമൂഹ്യമാധ്യമ വെബ് സൈറ്റുകളും വാര്‍ത്താ പോര്‍ട്ടലുകള്‍ക്കും ചൈനയില്‍ നിയന്ത്രണമുണ്ട്. വുഹാനില്‍ ചില പ്രദേശങ്ങളില്‍ കോണ്‍ഫ്രന്‍സ് സമയത്ത് മാത്രം നിയന്ത്രണത്തില്‍ ഇളവ് വരുത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

content highlight :World must unite to regulate AI – Chinies President Xi Jinping

We use cookies to give you the best possible experience. Learn more