| Thursday, 6th February 2020, 6:00 pm

ഫെബ്രുവരി 10 അന്താരാഷ്ട്ര അപസ്മാര ദിനം; മാറാ വ്യാധിയല്ല, ചികിത്സിച്ചു മാറ്റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അപസ്മാരം എന്ന മസ്തിഷ്‌ക രോഗത്തെ ഒരു വിചിത്ര രോഗമായാണ് ഇന്നും പൊതു സമൂഹം നോക്കിക്കാണുന്നത്. ഒരു നിമിഷനേരം കൊണ്ട് കണ്‍മുന്നില്‍ ഉണ്ടായിരുന്നയാള്‍ അബോധാവസ്ഥയിസലാകുകയും ശരീരം നിയന്ത്രണാതീതമായ രീതിയില്‍ വിറയ്ക്കുകയും വായില്‍ നിന്നും നുരയും പതയും വരുകയും ചെയ്യുന്ന ഒരപസ്മാര രോഗിയെ എങ്ങനെ സഹായിക്കണമെന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല.

മാത്രവുമല്ല അപസ്മാര രോഗത്തെപറ്റിയും രോഗികളെപറ്റിയും പല മിഥ്യാധാരണകളും പൊതു സമൂഹം വെച്ചു പുലര്‍ത്തുന്നുണ്ട്. ഇത്തരം തെറ്റിദ്ധാരണകളെ മാറ്റാനും അപ്‌സ്മാരരോഗത്തെ പറ്റി ശാസ്ത്രീയ അവബോധം ജനങ്ങളിലുണ്ടാക്കാനും വേണ്ടി എല്ലാ വര്‍ഷത്തെയും ഫെബ്രുവരി മാസത്തിലെ ആദ്യ ശനിയാഴ്ച ലോക അപസ്മാര ദിനം ആയി ആചരിക്കുന്നു. ഈ വര്‍ഷം ഫെബ്രുവരി പത്താം തിയ്യതിയാണ് ലോക അപസ്മാര ദിനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്താണ് അപസ്മാരം?

തികച്ചും സാധാരണമായ ഒരു മസ്തിഷ്‌ക രോഗമാണ് അപസ്മാരം. അപസ്മാരം എന്നത് ഒരൊറ്റ രോഗമല്ല. അപസ്മാരം ഉത്ഭവിക്കുന്നത് തലച്ചോറിന്റെ ഒരു ഭാഗത്തു നിന്നുമല്ല. തലച്ചോറിന്റെ പല ഭാഗങ്ങളില്‍ നിന്നാണ്.

തലച്ചോറിലെ അനേകം ലക്ഷം മസ്തിഷ്‌ക കോശങ്ങള്‍ക്കിടയില്‍ എല്ലാ സമയവും നേര്‍ത്ത വൈദ്യുത സ്പന്ദനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഈ മസ്തിഷ്‌ക സ്പന്ദനങ്ങളില്‍ പെട്ടന്ന് ഒരു മാറ്റം ഉണ്ടായാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പൊടുന്നനെ ഇത് ബാധിക്കും.

തലച്ചോറിന്റെ ഈ മാറ്റത്തോട് ശരീരം പ്രതികരിക്കുമ്പോഴാണ് അപസ്മാരം ഉണ്ടാകുന്നത്.

സന്നിയുടെയോ ബോധക്കേടിന്റെയോ രൂപത്തിലായിരിക്കും ശരീരത്തിന്റെ പ്രതികരണം. കൈകാലുകള്‍ നിയന്ത്രണാതീമായി വെട്ടി വിറയ്ക്കുക. കോച്ചിപ്പിടിക്കുക, വായില്‍ നിന്നും നുരയും പതയും വരിക, ഉന്‍മത്തരെപോലെ പെരുമാറുക തുടങ്ങിയ ശാരീരിക പ്രതികരണങ്ങളാണുണ്ടാവുക.
ജനിതക കാരണങ്ങള്‍ മൂലമോ തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍ മൂലമോ അപ്‌സ്മാരം ഉണ്ടാവാം.

അപസ്മാരം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് കുട്ടികളിലാണ്. ഗര്‍ഭ കാലത്തും പ്രസവസമയത്തും ഉള്ള കരുതല്‍ ആണ് അപ്‌സമാരത്തെ തടുക്കാനുള്ള പ്രധാന വഴി.
2015 ലെ കണക്കു പ്രകാരം ലോകത്ത് 39 മില്യണ്‍ ജനങ്ങള്‍ക്കാണ് അപസ്മാര ബാധ ഉള്ളത്. ഇതില്‍ 80 ശതമാനവും വികസ്വര രാജ്യങ്ങളില്‍ നിന്നാണ്.

അപസ്മാര രോഗം പൂര്‍ണമായും ചികിത്സിച്ച് മാറ്റാമോ?

മരുന്നുകളിലൂടെ അപസ്മാര രോഗം ഭേദമാക്കുക സാധ്യമല്ല. എന്നാല്‍ ശാസ്ത്രക്രിയയിലൂടെ അപസ്മാരത്തെ ഇല്ലാതാക്കാം എന്ന കണ്ടെത്തലിലേക്ക് ചുവടുവെച്ചിരിക്കുകയാണ് ശാസ്ത്ര ലോകം.

അപസ്മാരത്തിന്റെ ഉത്ഭവത്തെ തലച്ചോറില്‍ നിന്നും എടുത്തു കളയുകയാണ് ശാസ്ത്രക്രിയിലൂടെ ചെയ്യുന്നത്. തലച്ചോറിന്റെ അവയവങ്ങളിലൊന്നായ ടെംപോറല്‍ ലോബില്‍ കടല്‍ക്കുതിരയെപോലെ തോന്നിക്കുന്ന ഒരു ഭാഗം ആണ് ഹിപ്പോകോമ്പസ്.

ഇതിനു വരുന്ന കേടുപാടുകള്‍ അപസ്മാരത്തിന് തുടക്കമിടുന്നു. കേടുപാടുകള്‍ വന്ന ഈ ഭാഗം നീക്കം ചെയ്യുന്നതോടെ അപസ്മാരം പൂര്‍ണമായും ഇല്ലാതാക്കാന്‍ പറ്റുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ ശാസ്ത്രക്രിയയിലൂടെയാണ് അപസ്മാരത്തെ ചെറുക്കുന്നത്.
കാന്‍സര്‍ പോലെയല്ലാതെ തലച്ചോറില്‍ വന്നേക്കാവുന്ന മുഴകള്‍, രക്തക്കലകള്‍, അപകടങ്ങള്‍ മൂലമുള്ള മുറിപ്പാടുകള്‍ എന്നിവ ശാസ്ത്രക്രിയയിലൂടെ മാറ്റാം.

ഇതല്ലാതെയുള്ള മറ്റൊരു രീതിയാണ് അപസ്മാര ബാധയുടെ പാതകളെ കണ്ടെത്തി അവിടെ പാതകളെ തടസ്സപ്പെടുത്തല്‍. [ഡിസ്‌കണക്ഷന്‍ സര്‍ജറി]
ഒപ്പം റേഡിയോ തെറാപ്പി, ഡീപ്പ് ബ്രെയിന്‍ സ്റ്റിമുലേഷന്‍, റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍ തുടങ്ങിയ ശാസ്ത്രരീതികളും അപ്‌സമാരത്തിനെതിരെ പ്രയോഗിക്കുന്നുണ്ട്.

അപസ്മാര രോഗ നിയന്ത്രണത്തിനെതിരെയുള്ള ഈ ശാസ്ത്രീയ മുന്നേറ്റങ്ങള്‍ ലോകത്ത് എപിലെപ്‌റ്റോളജി എന്ന ശാസ്ത്ര ശാഖയ്ക്കാണ് ജന്‍മം നല്‍കിയിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അടിസ്ഥാനപരമായി കുട്ടികളുടെ വളര്‍ച്ചാ കാലഘട്ടത്തില്‍ തന്നെ അപസ്മാര ബാധയെ മനസ്സിലാക്കുന്ന മാതാപിതാക്കള്‍, അപസ്മാരരോഗികളെ മാറ്റി നിര്‍ത്താത്ത സമൂഹം, അതിലുപരിയായി അപസ്മാരരോേഗികളുടെ മാനസികവും ശാരീരിക സുരക്ഷ ഉറപ്പു വരുത്തുന്ന ആരോഗ്യ വിദഗ്ദര്‍ എന്നിവരാണ് അപസ്മാര രോഗത്തെ ചെറുക്കാന്‍ ആവശ്യം.

&nbs

We use cookies to give you the best possible experience. Learn more