ചാറ്റിലും പോസ്റ്റിലും കമന്റിലുമെല്ലാം നമുക്ക് കൂട്ടായെത്തുന്ന ഇത്തിരി കുഞ്ഞന്‍ ഇമോജികള്‍ക്കുള്ള ദിവസമാണിന്ന്. ഇമോജിപീഡിയ സ്ഥാപകനായ ജെറമി ബര്‍ജ് ആണ് ജൂലൈ 17 ഇമോജി ദിനമായി ആഘോഷിക്കാന്‍ തെരഞ്ഞെടുത്തത്.
1995 മുതലാണ് ഇമോജികള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. സ്മാര്‍ട്‌ഫോണുകള്‍ക്കൊക്കെ മുന്‍പ് ജപ്പാനില്‍ ഹൃദയത്തിന്റെ രൂപത്തിലെത്തിയ കൊച്ചു ഐക്കണോടെയാണ് ഇമോജികളുടെ തുടക്കം. ഇവ കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ ജനപ്രീതി നേടി. പിന്നീട് പല രൂപത്തിലും ഭാവത്തിലുമുള്ള ഇമോജികള്‍ കളത്തിലിറങ്ങാന്‍ തുടങ്ങി.
താന്‍ പെണ്‍കുട്ടിയായിരുന്നെങ്കില്‍ മമ്മൂട്ടിയെ ബലാത്സംഗം ചെയ്‌തേനെ: മിഷ്‌കിന്റെ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം
“ഇമോജി” എന്ന പദവും ജപ്പാനില്‍ നിന്നു തന്നെയാണ് വരുന്നത്. “ഇ” എന്നാല്‍ ചിത്രം എന്നും “മോജി” എന്നാല്‍ അക്ഷരം എന്നുമാണ് ജപ്പാനീസില്‍ അര്‍ത്ഥം. മുഖഭാവങ്ങള്‍ എന്ന് അര്‍ത്ഥം വരുന്ന ഇമോട്ടികോണ്‍ എന്ന പദവും ഇമോജിക്കു പകരമായി ഉപയോഗിക്കാറുണ്ട്.
വാക്കുകള്‍കൊണ്ട് വര്‍ണിക്കാനാകാത്തതോ വാക്കായി പറഞ്ഞാല്‍ ഉദ്ദേശിക്കുന്നതിനേക്കാള്‍ കനം കൂടുമോയെന്ന പേടിയുള്ളപ്പോഴുമാണ് പൊതുവെ ഇമോജികള്‍ സഹായത്തിനെത്താറ്. എന്നാലിന്ന് എന്തിനും ഏതിനും ഒപ്പം ചേര്‍ക്കുന്നവയായി ഇമോജികള്‍ മാറിയിട്ടുണ്ട്.
“ഞാനൊരു ഫലസ്തീനി” മഹമ്മൂദ് അബ്ബാസിനെ കെട്ടിപ്പിടിച്ച് മറഡോണ-വീഡിയോ കാണാം
ഇമോജികളെപ്പറ്റി മികച്ച ഗവേഷണങ്ങളും പഠനങ്ങളും ഇന്ന് നടക്കുന്നുണ്ട്. മനുഷ്യന്റെ യഥാര്‍ത്ഥ മുഖഭാവങ്ങളോടു പ്രതികരിക്കുന്ന അതേ രീതിയില്‍ തന്നെ ആളുകള്‍ ഇമോജികളോടും പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്.
ഫേസ്ബുക്കില്‍ ഹൃദയത്തിന്റെ രൂപത്തിലുള്ള ഇമോജി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍. 2,800ലേറെ ഇമോജികളാണ് ഫേസ്ബുക്കിലുള്ളത്. ഇതില്‍ ഒട്ടുമുക്കാലും ദിവസവും ഉപയോഗിക്കപ്പെടുന്നുണ്ട്. പുതുവര്‍ഷത്തലേന്നാണ് മെസഞ്ചറില്‍ ഏറ്റവും കൂടുതല്‍ ഇമോജികള്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് കണക്കുകള്‍.
വാക്ക് പാലിച്ച് കേരള സര്‍ക്കാര്‍; നഴ്‌സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി
വിവിധ അപ്‌ഡേഷനുകളുമൊക്കെയായി പലവിധ ഇമോജികള്‍ എത്തിയെങ്കിലും എല്ലാവര്‍ക്കും ഇന്നും ഏറ്റവും പ്രിയപ്പെട്ടത് കുഞ്ഞു മഞ്ഞവട്ടത്തില്‍ ഭാവങ്ങള്‍ മാറിമറിയുന്ന ഇമോജികള്‍ തന്നെ.