ബ്രസീലിയ: അടുത്ത ഫുട്‌ബോള്‍ ലോകകപ്പിന് അര്‍ജന്റീന യോഗ്യത നേടുമോയെന്നത് അര്‍ജന്റീനന്‍ ആരാധകര്‍ മാത്രമല്ല ലോകത്തെ ഫുട്‌ബോള്‍ ആരാധകര്‍ ഒന്നടങ്കം ശ്രദ്ധയോടെയാണ് നോക്കികാണുന്നത്. നിലവിലെ സാഹചര്യത്തില്‍ അര്‍ജന്റീനക്ക് അവസാന യോഗ്യത മത്സരം ജയിച്ചാലും ലോകകപ്പ് യോഗ്യത ലഭിക്കുകയില്ല.
മറ്റ് ടീമുളുടെ ജയവും തോല്‍വിയും അടിസ്ഥാനാമാക്കി മാത്രമേ അര്‍ജന്റീനയ്ക്ക് മുന്നോട്ടുള്ള യാത്ര സാധ്യമാവുകയുള്ളു. ചിലി, കൊളംബിയ, പെറു, പരാഗ്വെ ടീമുകളുടെ മത്സര ഫലമാണ് അര്‍ജന്റീനയുടെ ഭാവി തീരുമാനിക്കുകയെന്ന ചുരുക്കം. ഈ സാഹചര്യത്തില്‍ ചിരവൈരികളായ ബ്രസീല്‍ അര്‍ജന്റീന്‍ മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുമോയെന്ന് ചിന്തിക്കുന്നവരും കുറവല്ല.
Also Read: ‘മാമാ പൂച്ച’; കോഹ്‌ലിയും ധോണിയുടെ മകളും വീണ്ടും കണ്ടുമുട്ടി; വൈറലായി വീഡിയോ
ചിലി- ബ്രസീല്‍ മത്സരത്തില്‍ ബ്രസീല്‍ പരാജയപ്പെടുകയാണെങ്കിലും അര്‍ജന്റീന ലോകകപ്പ് കാണാതെ പുറത്താകും പക്ഷേ ബ്രസീലിന് ലോകകപ്പില്‍ കളിക്കുന്നതിന് യാതൊരു തടസവും ഉണ്ടാവുകയുമില്ല. ഇതാണ് അര്‍ജന്റീനന്‍ ആരാധഖറഎ ശംശയത്തിലാഴ്ത്തിയിരുന്നത്.
എന്നാല്‍ മത്സരത്തില്‍ തങ്ങള്‍ യാതൊരുതരത്തിലുള്ള വീഴ്ചയും വരുത്തില്ലെന്നാണ് ബ്രസീലിയന്‍ മുന്‍ സ്ട്രൈക്കര്‍ തൊസാറ്റോ പറയുന്നത്.
“അര്‍ജന്റീന നമ്മുടെ വലിയ ബദ്ധശത്രുവാണെങ്കിലും എനിക്ക് പറയാനാകും ചിലിയെ സഹായിക്കുന്ന കളി നമ്മള്‍ ഒരിക്കലും പുറത്തെടുക്കില്ലെന്ന്. ബ്രസീല്‍ ബ്രസീലിന്റെ ശൈലിയില്‍ തന്നെ കളിക്കും” താരം പറയുന്നു. വിജയത്തിനായി കഠിനമായി പൊരുതുമെന്നും തൊസാറ്റോ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഗ്രൂപ്പില്‍ 25 പോയിന്റോടെ ആറാം സ്ഥാനത്താണ് അര്‍ജന്റീന. ഇക്വഡോറിനെതിരായ മത്സരം ജയിച്ചാല്‍ നാലാം സ്ഥാനത്തേക്ക് വരെ ഉയരാന്‍ അര്‍ജന്റീനയ്ക്ക് സാധിക്കും. എന്നാല്‍ പെറുവും ചിലിയും അടുത്ത കളിയില്‍ തോറ്റാലെ ഇത് സാധ്യമാകു. ചിലിക്ക് 26 പോയിന്റാണുള്ളത്. ബ്രസീലിനെതിരായ മത്സരത്തില്‍ ചിലി ജയിച്ചാല്‍ റഷ്യന്‍ ലോകകപ്പിന് അര്‍ജന്റീനയ്ക്ക് പകരം ചിലി യോഗ്യത നേടും.
പെറു കൊളംബിയ മത്സരഫലവും അര്‍ജന്റീനക്ക് നിര്‍ണായകമാണ്. 26, 25 പോയിന്റുകളോടെ കൊളംബിയയും പെറുവും യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ് നിലവില്‍. ചിലി വിജയിക്കുകയും പെറു പരാജയപ്പെടുകയും ചെയ്താല്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് മെസിക്കും സംഘത്തിനും പ്ലേ ഓഫിന് യോഗ്യത നേടാം.