ഇന്ത്യയില്‍ വിവാദങ്ങള്‍ കത്തി നില്‍ക്കെ ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് വേദിയിലേക്ക് സ്വര്‍ണ കിരീടത്തെ അനുഗമിക്കാനൊരുങ്ങുകയാണ് ബോളിവുഡ് താരം ദീപിക പദുകോണ്‍.. കിരീടം സൂക്ഷിക്കുന്ന ട്രാവല്‍ കേസിന്റെ നിര്‍മാതാക്കളായ ലൂയി വിറ്റണ്‍സിന്റെ ബ്രാന്‍ഡ് അംബാസിഡറായാണ് താരം ലോകകപ്പ് വേദിയിലെത്തുന്നത്.
സ്വര്‍ണ കപ്പ് സൂക്ഷിച്ചിരിക്കുന്ന ലൂയി വിറ്റണ്‍സിന്റെ ബോക്‌സിന് മുമ്പിലിരുന്ന് കരുക്കള്‍ നീക്കുന്ന മെസിയുടെയും റൊണ്ള്‍ഡോയുടെയും ചിത്രങ്ങള്‍ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലൂയിസ് വിറ്റണ്‍സിന്റെ ബോക്‌സില്‍ സൂക്ഷിച്ച സ്വര്‍ണകിരീടവുമായി വരുന്നവരുടെ കൂട്ടത്തിലാണ് ദീപികയും എത്തുന്നത്.
അത് കൂടാതെ 1998ലോ 2018ലോ ലോകകിരീടം നേടിയ ഫ്രാന്‍സ് ടീമിലെ ഒരു താരവും ഉണ്ടായിരിക്കും. പത്താന്‍ എന്ന തന്റെ പുതിയ സിനിമയിലെ പാട്ടിനെ ചൊല്ലി വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴാണ് ലോക വേദിയിലേക്കുള്ള ദീപികയുടെ എന്‍ട്രി. ഇക്കഴിഞ്ഞ മെയിലാണ് ദീപിക ലൂയിസ് വിറ്റണ്‍സിന്റെ അംബാസിഡറായത്.
6.175 കിലോ ഗ്രാം ഭാരമുള്ള ട്രോഫി 18 കാരറ്റ് സ്വര്‍ണം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ലോക ചാമ്പ്യന്‍മാര്‍ക്ക് അധികനേരം സ്വര്‍ണ കിരീടം കയ്യില്‍ സൂക്ഷിക്കാന്‍ കഴിയില്ല. 1.33 കോടി രൂപ മൂല്യമുള്ള ഒറിജിനല്‍ ട്രോഫി ഫിഫ സൂക്ഷിക്കുകയും സ്വര്‍ണം പൂശിയ മാതൃക ജേതാക്കള്‍ക്ക് കൈമാറുകയും ചെയ്യും.
content highlight: world cup unraveling by deepika padukone