| Saturday, 30th May 2020, 8:04 am

ലോകത്ത് 60 ലക്ഷം കടന്ന് കൊവിഡ് ബാധിതര്‍; അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു. 6030,294 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 366809 ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചു. 2659,250 പേര്‍ രോഗമുക്തി നേടി.

അമേരിക്കയിലും ബ്രസീലിലും കൊവിഡ് അതീവഗുരുതരമായി പടരുകയാണ്.

അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം 18 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1793530 ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 104542 ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചു.

ബ്രസീലില്‍ 468,338 ആളുകള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 279444 ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

ഒരു ദിവസം കണ്ടെത്തുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ബ്രസീല്‍ അമേരിക്കയെ കടന്നിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ അമേരിക്കയില്‍ 24802 പേരിലും ബ്രസീലില്‍ 29526 പേരിലും രോഗം സ്ഥിരീകരിച്ചു.

അമേരിക്കയില്‍ പുതുതായി 1,209 പേരും ബ്രസീലില്‍ 1180 ആളുകളും മരണപ്പെട്ടു.

യു.കെയില്‍ മരണസംഖ്യ 40,000ത്തോട് അടുക്കുകയാണ്. 38,161 പേരാണ് ഇതുവരെ മരണപ്പെട്ടത്.

റഷ്യയില്‍ 8572 പേരിലും പെറുവില്‍ 6,506 ആളുകളിലും ചിലിയില്‍ 3695 പേരിലും മെക്സിക്കോയില്‍ 3377 പേര്‍ക്കും പുതുതായി രോഗം ബാധിച്ചിട്ടണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more