വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു. 6030,294 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 366809 ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചു. 2659,250 പേര്‍ രോഗമുക്തി നേടി.
അമേരിക്കയിലും ബ്രസീലിലും കൊവിഡ് അതീവഗുരുതരമായി പടരുകയാണ്.
അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം 18 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1793530 ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 104542 ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചു.
ബ്രസീലില്‍ 468,338 ആളുകള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 279444 ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.
ഒരു ദിവസം കണ്ടെത്തുന്ന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ബ്രസീല്‍ അമേരിക്കയെ കടന്നിട്ടുണ്ട്.