ഒറ്റദിവസം മൂന്ന് ലക്ഷത്തിനടുത്ത് രോഗികള്‍; ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമെന്ന് ലോകാരോഗ്യസംഘടന
COVID-19
ഒറ്റദിവസം മൂന്ന് ലക്ഷത്തിനടുത്ത് രോഗികള്‍; ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമെന്ന് ലോകാരോഗ്യസംഘടന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th August 2020, 8:21 am

ജനീവ: ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നുവെന്ന് ലോകാരോഗ്യസംഘടന. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 2,94000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ലോകമെമ്പാടും 2,18,24,807 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 7,73,032 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. 55,66,632 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്.

ബ്രസീലില്‍ 33,40,197 പേര്‍ക്ക് രോഗം ബാധിച്ചു. 26,47,316 പേര്‍ക്ക് രോഗം ബാധിച്ച ഇന്ത്യയാണ് പട്ടികയില്‍ മൂന്നാമത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Covid 19 Global data