ലോക ചെസ്സ് ചാമ്പ്യന്‍ കിരീടം നേടാന്‍ ആനന്ദിന് വിജയം അനിവാര്യം. സോച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ മൂന്ന് ജയവും ഒരു പരാജയവും നേടിയാലും പരാജയപ്പെടാതെ രണ്ട് വിജയങ്ങള്‍ കൈവരിച്ചാലും അദ്ദേത്തിന് ലോക ചെസ്സ് ചാമ്പ്യനാകാന്‍ കഴിയും.
ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സെണോടാണ് ആനന്ദ് മത്സരിക്കുന്നത്. നോര്‍വെക്കാരാനാണ് ആനന്ദിന്റെ എതിരാളി. കറുപ്പ് കരുക്കള്‍ ഉപയോഗിച്ചാണ് ആനന്ദ് ഇന്ന് കളിക്കുന്നത്.
എട്ട് മത്സരങ്ങള്‍ പിന്നിട്ട ചാമ്പ്യന്‍ ഷിപ്പില്‍ ആനന്ദിന് 3.5 പോയിന്റും കാള്‍സെണ് 4.5 പോയിന്റുമാണ് ഉള്ളത്. ഇനി നടക്കുന്ന മത്സരത്തിലെ ഒരു ഗെയിമില്‍ ജയിച്ചാല്‍ മാത്രമേ ആനന്ദിന് വിജയിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ മത്സരം സമനിലയിലായാലും കാള്‍സെണ്‍ വിജയിക്കും.
1985 മുതലാണ് ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ നടക്കാന്‍ തുടങ്ങിയത്. അതില്‍ 15 എണ്ണവും വിജയിച്ചത് കറുത്ത കരുക്കള്‍ ഉപയോഗിച്ചിട്ടുള്ള കളിക്കാരാണ്. എന്നാല്‍ അവസാനത്തെ നാല് മത്സരങ്ങളില്‍ നടന്ന 42 ഗെയിമുകളില്‍ മൂന്ന് എണ്ണത്തില്‍ മാത്രമാണ് കറുത്ത കരുക്കള്‍ ഉപയോഗിച്ചിട്ടുള്ള മത്സരാര്‍ത്ഥി വിജയിച്ചിട്ടുള്ളത്. 14 എണ്ണത്തിലും വെളുത്ത കരുക്കള്‍ ഉപയോഗിച്ചിട്ടുള്ളയാളാണ് വിജയിച്ചത്.
ചെസ്സ് ഒരു തിരിഞ്ഞുനോട്ടം
2013- 20 ന് ആനന്ദിന് തോല്‍വി, കാള്‍സെണ്‍ ചെസ്സ് ചാമ്പ്യന്‍.
2012- റാപ്പിഡ് ടൈബ്രേക്കിലൂടെ ബോറിസ് ഗെല്‍ഫാന്റിനെതിരെ ആനന്ദിന് ജയം.
2010- ആനന്ദിന് ജയം. വെസെലിന്‍ ടോപ്പാലോവിനെയാണ് ആനന്ദ് തോല്‍പ്പിച്ചത്.
2008- ക്രാംനിക്കെതിരെ ആനന്ദിന് 3-1ന്റെ ജയം.
2006- ടോപ്പോലോവിനെ റാപ്പിഡ് ടൈബ്രേക്കില്‍ തോല്‍പ്പിച്ച് ക്രാംനിക്ക് വിജയിച്ചു.
2000- കാസ്പരോവിനെതിരെ ക്രാംനിക്ക് 2-0ത്തിന്റെ വിജയം.
1995- ആനന്ദിനെതിരെ കാസ്പരോവിന് ജയം.
1993- കാസ്പരോവിന് ജയം
1990- കാസ്പരോവ് ചെസ്സ് ചാമ്പ്യന്‍
1987- കാസ്പരോവ് ജയിച്ചു.
1986- കാര്‍പോവിനെതിരെയുള്ള മത്സരത്തില്‍ കാസ്പരോവ് വിജയിച്ചു.
1985- ആദ്യ ചെസ്സ് കിരീടം കാസ്പരോവിന്