അടിക്കടിയുണ്ടായ രണ്ട് പരാജയങ്ങളില്‍ നിന്ന് തിരിച്ച് വിജയവഴിയിലേക്കെത്തുവാന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനാവുമോ? അതോ നിലവിലെ ലോകചാമ്പ്യനെ നിഷ്പ്രഭനാക്കി ചെന്നൈയില്‍ വീണ്ടും മാഗ്നസ് കാള്‍സന്റെ വിജയഭേരി മുഴങ്ങുമോ?ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ലോകജേതാവിനെ കണ്ടെത്താനുള്ള മത്സരത്തിലെ ഏഴാം ഗെയിം തിങ്കളാഴ്ച നടക്കാനിരിക്കെ ചെസ്സ് പ്രേമികള്‍ ആകാംക്ഷയിലാണ് .
ഹോക്ക് ഐ/ വിബീഷ് വിക്രം
ചെന്നൈ: അടിക്കടിയുണ്ടായ രണ്ട് പരാജയങ്ങളില്‍ നിന്ന് തിരിച്ച് വിജയവഴിയിലേക്കെത്തുവാന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനാവുമോ? അതോ നിലവിലെ ലോകചാമ്പ്യനെ നിഷ്പ്രഭനാക്കി ചെന്നൈയില്‍ വീണ്ടും മാഗ്നസ് കാള്‍സന്റെ വിജയഭേരി മുഴങ്ങുമോ?
ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ലോകജേതാവിനെ കണ്ടെത്താനുള്ള മത്സരത്തിലെ ഏഴാം ഗെയിം തിങ്കളാഴ്ച നടക്കാനിരിക്കെ ചെസ്സ് പ്രേമികള്‍ ആകാംക്ഷയിലാണ്.
ആറ് മത്സരം കഴിഞ്ഞപ്പോള്‍ 4-2 എന്ന പോയന്റിന് നോര്‍വീജിയന്‍ ഗ്രാന്‍ഡ് മാസ്റ്ററായ കാള്‍സണ്‍ മുന്നിലാണ്. അത്ര തന്നെ മത്സരങ്ങള്‍ അവശേഷിക്കെ ലോകകിരീടം സ്വന്തമാക്കാന്‍ കാള്‍സണ് രണ്ടര പോയന്റ് കൂടി മതി.
തന്നെക്കാള്‍ പാതിവയസ്സിനിളപ്പമുള്ള പ്രതിയോഗിയുടെ അപ്രതീക്ഷിത നീക്കങ്ങള്‍ തെല്ലൊന്നുമല്ല ആനന്ദിനെ കുഴക്കുന്നതെന്ന് അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് വ്യക്തമാണ്.അവസാനത്തെ ഗെയിമില്‍ വെള്ളക്കരുക്കളുമായി കളി തുടങ്ങിയ ആനന്ദിന് ആ ആനുകൂല്യം മുതലാക്കി ജയിക്കാനായില്ലെന്ന് മാത്രമല്ല സമനില കൈവരിക്കാമായിരുന്ന മത്സരം ഒടുവില്‍ എതിരാളിക്ക് മുന്നില്‍ അടിയറ്വ് പറയേണ്ടിയും വന്നു.
ജയത്തിന് ഒരു പോയന്റും സമനിലയ്ക്ക് അര പോയന്റും സമ്മാനിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 6.5 പോയന്റ് നേടുന്നയാളാണ് വിജയിയാവുക. ചാംമ്പ്യന്‍ഷിപ്പിലെ ആദ്യ നാല് മത്സരങ്ങള്‍ സമനിലയിലവസാനിച്ചിരുന്നു.
എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയ കാള്‍സണ്‍ ചാംമ്പ്യന്‍ഷിപ്പില്‍ വ്യക്തമായ മേല്‍ക്കൈ നേടിക്കഴിഞ്ഞു. നിലവിലെ ലോകചാമ്പ്യനായ ആനന്ദിനെ സംബന്ധിച്ചിടത്തോളം തിരിച്ച് വരവ് എളുപ്പമല്ല.
തന്നെക്കാള്‍ പാതിവയസ്സിനിളപ്പമുള്ള പ്രതിയോഗിയുടെ അപ്രതീക്ഷിത നീക്കങ്ങള്‍ തെല്ലൊന്നുമല്ല ആനന്ദിനെ കുഴക്കുന്നതെന്ന് അവസാന രണ്ട് മത്സരങ്ങളില്‍ നിന്ന് വ്യക്തമാണ്.
അവസാനത്തെ ഗെയിമില്‍ വെള്ളക്കരുക്കളുമായി കളി തുടങ്ങിയ ആനന്ദിന് ആ ആനുകൂല്യം മുതലാക്കി ജയിക്കാനായില്ലെന്ന് മാത്രമല്ല സമനില കൈവരിക്കാമായിരുന്ന മത്സരം ഒടുവില്‍ എതിരാളിക്ക് മുന്നില്‍ അടിയറ്വ് പറയേണ്ടിയും വന്നു.
എങ്കിലും ആനന്ദില്‍ നിന്നും അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട് ചെസ്സ് പ്രേമികള്‍. അഞ്ച് തവണ ലോക ചാംമ്പന്യനായ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ശേഷിക്കുന്ന ഗെയിമുകളില്‍ ഒരു ജീവന്‍മരണ പോരാട്ടത്തിനിറങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷ.
അങ്ങിനെയെങ്കില്‍ ടൂര്‍ണ്ണമെന്റ് ഇത് വരെ കാണാത്ത ആവേശകരമരമായ മത്സരമായിരിക്കും നാളെ മുതല്‍ ചെന്നൈയിലെ ഹോട്ടല്‍ ഹയ്യാത്ത് റീജന്‍സിയില്‍ അരങ്ങേറുകയെന്നത് സുനിശ്ചിയം.