| Thursday, 29th November 2018, 7:35 am

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്; കാള്‍സണ് നാലാം കിരീടം

സ്പോര്‍ട്സ് ഡെസ്‌ക്

ലണ്ടന്‍: ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സണ്‍ കിരീടം നിലനിര്‍ത്തി. ടൈബ്രേക്കര്‍ വരെ നീണ്ട ഫൈനലില്‍ അമേരിക്കയുടെ ഫാബിയാനോ കരുവാനെയെ തോല്‍പ്പിച്ചാണ് കാള്‍സണ്‍ തുടര്‍ച്ചയായ നാലാം കിരീടം സ്വന്തമാക്കിയത്.

നിശ്ചിത 12 ഗെയിമുകളിലെ സമനിലയ്ക്കു ശേഷം നടന്ന ടൈബ്രേക്കറില്‍ തുടര്‍ച്ചയായി 3 ഗെയിമുകള്‍ വിജയിച്ച് ഫാബിയാനോയെ കാള്‍സന്‍ നിലംപരിശാക്കി.

കാള്‍സന്‍ അനിഷേധ്യ ലീഡെടുത്തതോടെ (3-0) ടൈബ്രേക്കറില നാലാം ഗെയിം വേണ്ടിവന്നില്ല. 2013ല്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിച്ച് കീരീടം സ്വന്തമാക്കിയ കാള്‍സണ്‍ പിന്നീട് ആനന്ദിനെയും സെര്‍ജി കര്യാക്കിനെയും തോല്‍പ്പിച്ച് കിരീടം നിലനിര്‍ത്തിയിരുന്നു.

ALSO READ: ലോകകപ്പ് ഹോക്കി: തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ തുടങ്ങി

ഫാബിയാനോ ക്ലാസിക്കല്‍ ഗെയിമുകളില്‍ ഒപ്പത്തിനൊപ്പം പോരാടി 12 ഗെയിമുകളും സമനിലയാക്കിയിരുന്നു. എന്നാല്‍ ടൈബ്രേക്കറിലെ വേഗ ചെസില്‍ കാള്‍സന്റെ മേധാവിത്വത്തിന് ഒപ്പം നില്‍ക്കാന്‍ ഫാബിയാനോയ്ക്കായില്ല.

1990ലെ കാസ്പറോവ്-കാര്‍പോവ് പോരാട്ടത്തിനുശേഷം ആദ്യമായാണ് ലോക ഒന്നാം നമ്പര്‍താരവും രണ്ടാംനമ്പര്‍ താരവും ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഇരുപത്തേഴുകാരനായ കാള്‍സണ്‍ 2011മുതല്‍ ലോക റാങ്കിങ്ങില്‍ ഒന്നാമതാണ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more