[]ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നാലാമത്തെ കളിയും സമനിലയില്‍ അവസാനിച്ചു.
64 നീക്കങ്ങള്‍ക്കൊടുവിലാണ് ആനന്ദ്- കാള്‍സന്‍ പോരാട്ടം അന്ത്യം കണ്ടത്. ഇതോടെ ഇരുവരും തുല്യ നിലവാരത്തിലായിരിക്കുകയാണ്.
ആനന്ദിന്റെ കയ്യിലായിരുന്നു ആദ്യം കളിയുടെ കടിഞ്ഞാണ്‍. എന്നാല്‍ കാള്‍സന്റെ നീക്കങ്ങള്‍ പെട്ടെന്നാണ് ആനന്ദിന്റെ ആധിപത്യം തകര്‍ത്തത്.
വെളുത്ത കരുക്കളുമായി കളിച്ച് ആനന്ദിന് പിരിയുമ്പോള്‍ രണ്ട് കരുക്കാളാണ് അവശേഷിച്ചത്. കാള്‍സന് മൂന്ന് കരുക്കളും. ആറ് മണിക്കൂറാണ് ചില്ല് കൂട്ടിലെ പോരാട്ടം നീണ്ടത്.
മത്സരത്തില്‍ ആദ്യം 6.5 പോയിന്റ് നേടുന്നയാളെയാണ് വിജയിയായി പ്രഖ്യാപിക്കുക. 2.55 മില്യണ്‍ യുഎസ് ഡോളറാണ് മത്സര വിജയിയെ കാത്തിരിക്കുന്നത്.
2008 മുതല്‍ ലാക ചെസ് ചാമ്പ്യനായ 43കാരന്‍ ആനന്ദാണ് ലോക ചെസ് ചാമ്പ്യന്‍. 2000ത്തിലാണ് ആനന്ദ് ആദ്യമായി ലോക ചെസ് കിരീടം സ്വന്തമാക്കിയത്.
13ാം വയസ്സില്‍ ഗ്രാന്‍ഡ് മാസ്റ്ററായി കായിക ചരിത്രത്തില്‍ ഇടംപിടിച്ച കാള്‍സണ്‍ ചെസ്സിലെ നിലവിലെ ലോക ഒന്നാം നമ്പറാണ്.