അമേരിക്കൻ ചെസ് താരം ഹാൻസ് നീമാൻ തന്നെ വഞ്ചിച്ചെന്ന പരാതിയുമായി ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസൻ. ട്വിറ്ററിലൂടെയാണ് കാൾസൻ ഇക്കാര്യം അറിയിച്ചത്. മത്സരത്തിൽ കൃത്രിമം കാണിച്ചെന്നാരോപിച്ചാണ് നീമാനെതിരെയുള്ള പരാതി.
കഴിഞ്ഞയാഴ്ച്ച നടന്ന ബെയർ ജനറേഷൻ കപ്പിൽ നീമാനെതിരെ ഒരു നീക്കത്തിന് ശേഷം കാൾസൻ മത്സരത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു. 2013 മുതൽ ലോക ചാമ്പ്യനായ കാൾസൻ ഇതിന് മുമ്പും നീമാനോട് സ്വിൻക്ഫീൽഡ് കപ്പിൽ തോറ്റതിന് പിന്നാലെ കാൾസൻ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു.
രണ്ടു തവണ ഓൺലൈൻ മത്സരങ്ങളിൽ താൻ കൃത്രിമം ചെയ്തിട്ടുണ്ടെന്ന് ഈയിടെ നീമാൻ കുറ്റസമ്മതം നടത്തിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ചു കൊണ്ടാണ് കാൾസൻ ട്വീറ്റ് ചെയ്തതും.
”പ്രിയപ്പെട്ട ചെസ് ലോകമേ, 2022 സ്വിൻക്ഫീൽഡ് കപ്പ് മത്സരത്തിനിടെ ഒ്ട്ടും പ്രൊഫണൽ അല്ലാത്ത് ഒരു പ്രവൃത്തി എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഹാൻസ് നീമാനെതിരെയുള്ള മൂന്നാമത്തെ റൗണ്ടിൽ അങ്ങനെ ചെയ്യേണ്ടി വന്നത് ഞാൻ വളരെയധികം സമ്മർദ്ദം അനുഭവിച്ചതിനാലാണ്. എനിക്കറിയാം എന്റെ പ്രവൃത്തി ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കി കാണുമെന്ന്.
മത്സരം തുടരണമെന്നുണ്ടായിരുന്നെങ്കിലും എനിക്കതിന് സാധിക്കുന്നുണ്ടായിരുന്നില്ല. ചെസ് കളിക്കിടെ കൃത്രിമം നടത്തുന്നത് എത്ര മാത്രം ദുഷ്‌കരമായ കാര്യമാണന്ന് എനിക്കൂഹിക്കാനാവുന്നില്ല. അദ്ദേഹത്തിൽ നിന്ന് ഞാൻ പല തവണയായി വഞ്ചിക്കപ്പെട്ടിരിക്കുകയാണ്,” കാൾസൻ ട്വീറ്റിൽ പറഞ്ഞു.
”നീമാൻ കൂടുതൽ തവണ എന്നെ വഞ്ചിച്ചിട്ടുണ്ട്, അതയാൾ പരസ്യമായി സമ്മതിച്ചതുമാണ്. അദ്ദേഹത്തിന്റെ കൂടെ കളിക്കുമ്പോൾ മുഖത്ത് മത്സരത്തിന്റേതായ യാതൊരു ഭാവ വ്യത്യാസം വരുകയോ ആശങ്കയോ ഒന്നും കാണാറില്ല. അതെന്നെ നിരുത്സാഹപ്പെടുത്താറുണ്ട്. മത്സരത്തിനിടെ വഞ്ചന നടത്തുന്ന ആളോടൊപ്പം കളിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്” അദ്ദേഹം വ്യക്തമാക്കി.
വഞ്ചനയെക്കുറിച്ച് എന്തെങ്കിലും ചെയ്യണമെന്നും മത്സരത്തിൽ മുന്നോട്ട് പോകണമെങ്കിൽ മുൻകാലങ്ങളിൽ ആവർത്തിച്ച് വഞ്ചിച്ച ആളുകളുമായി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അത്തരക്കാർക്ക് ഭാവിയിൽ എന്തും ചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഓവർ ദി ബോർഡ് ഗെയിമിൽ താൻ കൃത്രിമം നടത്തിയതായോ വഞ്ചിച്ചതായോ നീമാൻ സമ്മതിച്ചിട്ടില്ല.
Content Highlights: World chess champion Magnus Carlsen alleges Niemann has cheated him