ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ; ഇതിഹാസങ്ങളുടെ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു
Cricket
ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ; ഇതിഹാസങ്ങളുടെ പോരാട്ടം അണിയറയിൽ ഒരുങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd July 2024, 7:55 am

ആവേശകരമായ ടി-20 ലോകകപ്പിന് തിരശ്ശീല വീണിരിക്കുകയാണ്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ത്യ കുട്ടി ക്രിക്കറ്റിന്റെ രാജാക്കന്മാരായി മാറുകയായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന്റെ ആവേശം അവസാനിക്കുന്നതിനു മുന്നോടിയായി തന്നെ മറ്റൊരു ടി-20 ടൂര്‍ണമെന്റ് ആണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ മുന്നിലെത്തിനില്‍ക്കുന്നത്.

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. ജൂലൈ മൂന്ന് മുതല്‍ 13 വരെ യു.കെയിലാണ് ആവേശകരമായ ഈ ടൂര്‍ണമെന്റ് നടക്കുന്നത്. ടൂര്‍ണമെന്റില്‍ പഴയ പ്രധാനപ്പെട്ട താരങ്ങള്‍ ആയിരിക്കും ഓരോ ടീമിനു വേണ്ടി അണിനിരക്കുക.

ആറ് ടീമുകളാണ് കിരീട പോരാട്ടത്തിലായി മാറ്റുരക്കുന്നത്. ഇന്ത്യ ചാമ്പ്യന്‍സ്, പാകിസ്ഥാന്‍ ചാമ്പ്യന്‍സ്, ഓസ്‌ട്രേലിയ ചാമ്പ്യന്‍സ്, സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ്, വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാകുന്നത്.

ടൂര്‍ണമെന്റിലെ ആദ്യ പത്ത് മത്സരങ്ങളും ഫൈനല്‍ പോരാട്ടവും ബര്‍മിങ്ഫാമിലെ എഡ്ജ്ബാസ്റ്റണിലും സെമിഫൈനലുകള്‍ നോര്‍ത്താംപ്ടണിലെ കൗണ്ട് ഗ്രൗണ്ടിലും നടക്കും. ലീവ് ഘട്ടത്തില്‍ മികച്ച പ്രകടനം നടത്തുന്ന നാല് ടീമുകള്‍ ആയിരിക്കും സെമിഫൈനലിന് യോഗ്യത നേടുക.

ടൂര്‍ണമെന്റില്‍ ആരാധകര്‍ ഏറെ കാത്തിരിക്കുന്ന പോരാട്ടം ഇന്ത്യ ചാമ്പ്യന്‍സും പാകിസ്ഥാന്‍ ചാമ്പ്യന്‍സും തമ്മിലുള്ള മത്സരമാണ്. ജൂലൈ ആറിന് എഡ്ബാസ്റ്റണിലാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ എത്തുന്നത്.

ഇന്ത്യ ചാമ്പ്യന്‍സ് സ്‌ക്വാഡ്

യുവരാജ് സിങ്(ക്യാപ്റ്റന്‍), ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്ന, ഇര്‍ഫാന്‍ പത്താന്‍, യൂസഫ് പത്താന്‍, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, ഗുര്‍കീരത് മാന്‍, രാഹുല്‍ ശര്‍മ, നമന്‍ ഓജ, രാഹുല്‍ ശുക്ല, ആര്‍.പി സിങ് , വിനയ് കുമാര്‍, ധവാല്‍ കുല്‍ക്കര്‍ണി, സൗരഭ് തിവാരി, അനുരീത് സിങ്, പവന്‍ നെഗി.

പാകിസ്ഥാന്‍ ചാമ്പ്യന്‍സ് സ്‌ക്വാഡ്

യൂനിസ് ഖാന്‍ (ക്യാപ്റ്റന്‍), മിസ്ബ ഉള്‍ ഹഖ്, ഷാഹിദ് അഫ്രീദി, കമ്രാന്‍ അക്മല്‍, അബ്ദുള്‍ റസാഖ്, വഹാബ് റിയാസ്, സയീദ് അജ്മല്‍, സുഹൈല്‍ തന്‍വീര്‍, സൊഹൈല്‍ ഖാന്‍, തന്‍വീര്‍ അഹമ്മദ്, മുഹമ്മദ് ഹഫീസ്, ആമര്‍ യാമിന്‍, ഷൊയ്ബ് മാലിക്, സൊഹൈബ് മഖ്‌സൂദ്, ഷര്‍ജില്‍ ഖാന്‍, ഉമര്‍ അക്മല്‍.

 

Content Highlight: World Championship of Legends Tournament Details