കാല്ലിസ്, സ്‌റ്റെയ്ന്‍, എന്റിനി, താഹിര്‍... എതിരാളികളെ വിറപ്പിക്കാന്‍ സൗത്ത് ആഫ്രിക്കയുടെ പടയിറങ്ങുന്നു
Sports News
കാല്ലിസ്, സ്‌റ്റെയ്ന്‍, എന്റിനി, താഹിര്‍... എതിരാളികളെ വിറപ്പിക്കാന്‍ സൗത്ത് ആഫ്രിക്കയുടെ പടയിറങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd July 2024, 2:34 pm

 

ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ച വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് ടി-20യാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.

ജൂലൈ മൂന്ന് മുതല്‍ 13 വരെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം അരങ്ങേറുന്നത്. ഇംഗ്ലണ്ടിന് പുറമെ ലോകകപ്പ് ജേതാക്കളായ ഇന്ത്യ, പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കൊപ്പം സൗത്ത് ആഫ്രിക്കയും കളത്തിലിറങ്ങും.

ടൂര്‍ണമെന്റിനായി സൗത്ത് ആഫ്രിക്ക തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. കാലങ്ങളായി ടീമിന്റെ ഭാഗമായ ഇതിഹാസങ്ങളെ ഒന്നിച്ച് ഒരു ടീമാക്കിയാണ് പ്രോട്ടിയാസ് ടൂര്‍ണമെന്റിനിറങ്ങുന്നത്.

ഇക്കൂട്ടത്തിലെ പ്രധാന പേരുകാരന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലെ പ്രധാനിയായ ജാക് കാല്ലിസാണ്. ഒപ്പം ജീന്‍ പോള്‍ ഡുമ്‌നിയും ഹെര്‍ഷെല്‍ ഗിബ്‌സും അടക്കമുള്ള മറ്റ് സൂപ്പര്‍ താരങ്ങളും ടീമിന്റെ ബാറ്റിങ്ങില്‍ കരുത്താകും.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിങ് നിരയിലൊന്നും സൗത്ത് ആഫ്രിക്കയുടേതാണ്. ഡെയ്ല്‍ സ്റ്റെയ്ന്‍, മഖായ എന്റിനി, വെര്‍നോണ്‍ ഫിലാണ്ടര്‍, ഇമ്രാന്‍ താഹിര്‍ എന്നിവരുള്‍പ്പെടുന്നതാണ് പ്രോട്ടിയാസിന്റെ ബൗളിങ് നിര.

 

 

വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2024നുള്ള സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍സ് സ്‌ക്വാഡ്

റിച്ചാര്‍ഡ് ലെവി, അഷ്വല്‍ പ്രിന്‍സ്, ഹെര്‍ഷല്‍ ഗിബ്‌സ്, ജസ്റ്റിന്‍ ഓണ്‍ടോങ്, ജാക് കാല്ലിസ്, നീല്‍ മെക്കന്‍സി, ഡെയ്ന്‍ വിലസ്, ജെ.പി. ഡുമ്‌നി, റയാന്‍ മക്ലാറെന്‍, വെര്‍നോണ്‍ ഫിലാണ്ടെര്‍, റോറി ക്ലീന്‍വെല്‍ഡ്, ഡെയ്ല്‍ സ്‌റ്റെയ്ന്‍, ചാള്‍ ലാംഗെവെല്‍ഡ്, ഇമ്രാന്‍ താഹിര്‍, മഖായ എന്റിനി.

ജൂണ്‍ നാലിനാണ് സൗത്ത് ആഫ്രിക്ക ആദ്യ മത്സരത്തിനിറങ്ങുന്നത്. ആതിഥേയരായ ഇംഗ്ലണ്ട് ചാമ്പ്യന്‍സാണ് എതിരാളികള്‍. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാണാണ് വേദി.

ടൂര്‍ണമെന്റില്‍ സൗത്ത് ആഫ്രിക്കയുടെ മറ്റ് മത്സരങ്ങള്‍

ജൂണ്‍ 5 vs ഓസ്‌ട്രേലിയ

ജൂണ്‍ 7 vs വെസ്റ്റ് ഇന്‍ഡീസ്

 

ടൂര്‍ണമെന്റിലെ മറ്റ് ടീമുകളുടെ സ്‌ക്വാഡ്

ഓസ്‌ട്രേലിയ ചാമ്പ്യന്‍സ് സ്‌ക്വാഡ്

ആരോണ്‍ ഫിഞ്ച്, ബെന്‍ ഡങ്ക്, ടിം പെയ്ന്‍, ഷോണ്‍ മാര്‍ഷ്, കാല്ലം ഫെര്‍ഗൂസന്‍, ബ്രാഡ് ഹാഡിന്‍, ഡാന്‍ ക്രിസ്റ്റ്യന്‍, ജോണ്‍ ഹേസ്റ്റിങ്‌സ്, സേവ്യര്‍ ഡോഹെര്‍ട്ടി, പീറ്റര്‍ സിഡില്‍, നഥാന്‍ കൂള്‍ട്ടര്‍-നൈല്‍, ബ്രെറ്റ് ലീ, ഡിര്‍ക് നാനെസ്, ബെന്‍ കട്ടിങ്.

ഇന്ത്യ ചാമ്പ്യന്‍സ് സ്‌ക്വാഡ്

യുവരാജ് സിങ്, ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന, ഇര്‍ഫാന്‍ പത്താന്‍, യൂസുഫ് പത്താന്‍, റോബിന്‍ ഉത്തപ്പ, അമ്പാട്ടി റായിഡു, ഗുര്‍കീരാത് മന്‍, രാഹുല്‍ ശര്‍മ, നമന്‍ ഓജ, രാഹുല്‍ ശുക്ല, ആര്‍.പി. സിങ്, വിനയ് കുമാര്‍, ധവാല്‍ കുല്‍ക്കര്‍ണി, സൗരഭ് തിവാരി, അനുരീത് സിങ്, പവന്‍ നേഗി.

പാകിസ്ഥാന്‍ ചാമ്പ്യന്‍സ് സ്‌ക്വാഡ്

യൂനിസ് ഖാന്‍, മിസ്ബ ഉള്‍ ഹഖ്, ഷാഹിദ് അഫ്രീദി, കമ്രാന്‍ അക്മല്‍, അബ്ദുള്‍ റസാഖ്, വഹാബ് റിയാസ്, സയീദ് അജ്മല്‍, സെഹൈല്‍ തന്‍വീര്‍, സൊഹൈല്‍ ഖാന്‍, തന്‍വീര്‍ അഹമ്മദ്, മുഹമ്മദ് ഹഫീസ്, ആമര്‍ യാമിന്‍, ഷൊയ്ബ് മാലിക്, സൊഹൈബ് മഖ്സൂദ്, ഷര്‍ജില്‍ ഖാന്‍, ഉമര്‍ അക്മല്‍.

ഇംഗ്ലണ്ട് ചാമ്പ്യന്‍സ് സ്‌ക്വാഡ്

ഫില്‍ മസ്റ്റാര്‍ഡ്, അലി ബ്രൗണ്‍, ഇയാന്‍ ബെല്‍, കെവിന്‍ പീറ്റേഴ്‌സണ്‍, ഡാരന്‍ മാഡി, ഒവൈസ് ഷാ, കെവിന്‍ ഒ ബ്രയന്‍, ഉസ്മാന്‍ അഫ്‌സല്‍, രവി ബൊപ്പാര, സമിത് പട്ടേല്‍, ക്രിസ് സ്‌കോഫീല്‍ഡ്, അജ്മല്‍ ഷഹസാദ്, റിയാന്‍ സൈഡ്‌ബോട്ടം, സാജിദ് മഹമ്മൂദ്, സ്റ്റുവര്‍ട്ട് മീകര്‍.

വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സ് സ്‌ക്വാഡ്

ചാഡ്വിക് വാള്‍ട്ടണ്‍, ക്രിസ് ഗെയ്ല്‍, ഡ്വെയ്ന്‍ സ്മിത്, കിര്‍ക് എഡ്വാര്‍ഡ്‌സ്, ജോനാഥന്‍ കാര്‍ട്ടര്‍, ജേസണ്‍ മൊഹമ്മദ്, ഡാരന്‍ സമി, ആഷ്‌ലി നഴ്‌സ്, നവിന്‍ സ്റ്റുവര്‍ട്ട്, ഫിഡല്‍ എഡ്വാര്‍ഡ്‌സ്, കെര്‍സിക് വില്യംസ്, ജെറോം ടെയ്‌ലര്‍, രവി രാംപോള്‍, റയാന്‍ഡ് എമ്രിറ്റ്, സാമുവല്‍ ബദ്രീ, ടിനോ ബെസ്റ്റ്, സുലൈമാന്‍ ബെന്‍.

 

Also Read: കളിച്ച് കപ്പുയര്‍ത്തിയ പത്താനും, രണ്ട് തവണയും കളത്തിലിറങ്ങാതെ കിരീടമണിഞ്ഞ സഞ്ജുവും; ആദ്യ തവണ തന്നെ ഐ.പി.എല്ലും ലോകകപ്പും ജയിച്ചവര്‍

 

Also Read: ചരിത്രത്തിലെ രണ്ടാമന്‍; ലോകകപ്പില്‍ പരാജയമാണെങ്കിലും ലങ്കയില്‍ തിളങ്ങുന്നു; കാന്‍ഡി കോട്ട തകര്‍ത്ത് ഷദാബ്

 

Also Read: ‘പൂജ്യം’ റൺസിൽ നേടിയെടുത്ത ചരിത്രനേട്ടം; ടി-20 ലോകകപ്പിലെ ആദ്യ താരമായി ബുംറ

 

Content highlight: World Championship of Legends 2024: South Africa announces squad