| Saturday, 24th November 2018, 7:37 am

ലോക ബോക്സിങ്; മേരി കോമും സോണിയയും ഇന്നു കലാശപ്പോരാട്ടത്തിനിറങ്ങും

സ്പോര്‍ട്സ് ഡെസ്‌ക്

ന്യുദല്‍ഹി: വനിതാ ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളായ മേരി കോമും സോണിയ ചാഹലും ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങും. 48 കി.ഗ്രാം ഫൈനലില്‍ യുക്രെയ്‌ന്റെ ഹന്ന ഒഖോട്ടയാണ് മേരി കോമിന്റെ എതിരാളി.

57 കിലോഗ്രാം വിഭാഗത്തില്‍ ഉത്തര കൊറിയയുടെ സണ്‍ ഹ്വാ ജോവുമായി വെള്ളിയാഴ്ച നടന്ന സെമിഫൈനല്‍ മത്സരത്തില്‍ സോണിയയെ ഐക്യകണ്ഠേന വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ഹരിയാന ബോക്സറുടെ അരങ്ങേറ്റ ലോക ചാമ്പ്യന്‍ഷിപ്പായിരുന്നു ഇത്.

Read Also : കലമുടച്ച് വീണ്ടും ബ്ലാസ്‌റ്റേഴ്‌സ്; തുടര്‍ച്ചയായ മൂന്നാം തോല്‍വി

57 കി.ഗ്രാം വിഭാഗത്തില്‍ സോണിയ ജര്‍മനിയുടെ വാണര്‍ ഓര്‍നെല്ലയെ നേരിടും.

ഏഴാം തവണയാണ് മേരി കോം ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. സോണിയയുടെ ആദ്യ ലോക ചാംപ്യന്‍ഷിപ്പാണിത്.

ഇതിനു മുന്‍പ് 2008ലാണ് ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പില്‍ നാലു മെഡലുകള്‍ നേടിയത്. അന്ന് ഒരു സ്വര്‍ണം, ഒരു വെളളി, 2 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം. അന്ന് നാലു സ്വര്‍ണമടക്കം എട്ടു മെഡലുകളാണ് ഇന്ത്യ നേടിയത്.

We use cookies to give you the best possible experience. Learn more