വനിതാ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ട് മെഡലുകള്‍ ഉറപ്പിച്ചു. 48 കിലോ വിഭാഗത്തില്‍ സൂപ്പര്‍താരം മേരികോം സെമിയിലെത്തി.
ക്വാര്‍ട്ടറില്‍ ചൈനയുടെ ക്വാര്‍ട്ടറില്‍ ചൈനയുടെ വൂ ഹുവിനെയാണ് മേരി കോം തോല്‍പിച്ചത്.
ലോക ചാംപ്യന്‍ഷിപ്പിലെ ആറാം സ്വര്‍ണമാണ് മേരി കോമിന്റെ ലക്ഷ്യം. 69 കിലോ വിഭാഗത്തില്‍ ആദ്യ ലോക ചാംപ്യന്‍ഷിപ്പില്‍ മത്സരിച്ച ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയിനും സെമിഫൈനലിലെത്തി മെഡലുറപ്പിച്ചു. ഓസ്‌ട്രേലിയയുടെ കയെ ഫാന്‍സിസ് സ്‌കോട്ടിനെയാണ് ലവ്‌ലിന തോല്‍പിച്ചത്.
ALSO READ: സ്മിത്തും വാര്‍ണറും പുറത്ത് തന്നെ; വിലക്ക് മരവിപ്പിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ
ബോക്‌സിംഗിലെ ഇന്ത്യയുടെ സുവര്‍ണ്ണപ്രതീക്ഷയായ മേരി കോം അനായാസമായാണ് ചൈനീസ് താരത്തെ പരാജയപ്പെടുത്തിയത്.
ഒളിംപിക് വെങ്കലമെഡല്‍ ജേതാവായ മേരി കോം വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ ഉത്തരെകാറിയയുടെ കിം ഹ്യാംഗ് മിയെ നേരിടും.
ചാമ്പ്യന്‍ഷിപ്പ് തുടങ്ങുന്നതിന് മുന്‍പ് ഏറ്റവും കൂടു തല്‍ ലോകചാമ്പ്യന്‍ഷിപ്പ് മെഡലുകള്‍ നേടിയവരുടെ പട്ടികയില്‍ ഐറിഷ് ഇതിഹാസം കെയ്റ്റി ടെയ്‌ലറിനൊപ്പമായിരുന്നു മേരി കോം.
പക്ഷെ ഇന്നത്തെ നേട്ടത്തോടെ റെക്കോഡ് മേരി കോമിന്റെ പേരിലായി.
WATCH THIS VIDEO: