ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച 100 സ്‌ട്രൈക്കര്‍മാരുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമായ ഇ.എസ്.പി.എന്‍ എഫ്.സി. ലിസ്റ്റില്‍ ലയണല്‍ മെസിയെയും മുഹമ്മദ് സലയെയും വിനീഷ്യസ് ജൂനിയറിനെയുമൊക്കെ പിന്നിലാക്കി ഒന്നാം സ്ഥാനം സ്വന്തമാക്കിയത് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയാണ്.
കഴിഞ്ഞ സീസണുകളിലെ പ്രകടന മികവിന്റെ അടിസ്ഥാനത്തിലാണ് ഫ്രാന്‍സ് സൂപ്പര്‍ താരം മുന്നിലെത്തിയത്. മൂന്ന് പാരീസ് സെന്റ് ജെര്‍മെയ്ന്‍ താരങ്ങളാണ് ആദ്യ പത്തിലിടം പിടിച്ചത്.
എംബാപ്പെക്ക് തൊട്ടുപിന്നാലെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍ രണ്ടാമതെത്തി. പി.എസ്.ജിയില്‍ നിന്ന് സമ്മര്‍ ട്രാന്‍സ്ഫറില്‍ ഇന്റര്‍ മിയാമിയിലേക്ക് കൂടുമാറിയ അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസി മൂന്നാമതായാണ് പട്ടികയിലിടം പിടിച്ചത്.
ലിവര്‍പൂള്‍ മുന്നേറ്റനിര താരം മുഹമ്മദ് സലയാണ് മികച്ച സ്‌ട്രൈക്കര്‍മാരുടെ പട്ടികയില്‍ നാലാമന്‍. ഫ്രഞ്ച് സ്‌ട്രൈക്കറും അത്‌ലറ്റിക്കോ മാഡ്രിഡ് താരവുമായ അന്റോയ്ന്‍ ഗ്രീസ്മാനാണ് (അഞ്ച്) എംബാപ്പെക്ക് ശേഷം വേള്‍ഡ് ബെസ്റ്റ് സ്‌ട്രൈക്കര്‍മാരുടെ പട്ടികയിലിടം നേടിയത്.
മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), റാഫേല്‍ ലിയോ (എ.സി മിലാന്‍), ലൗട്ടാരോ മാര്‍ട്ടിനെസ് (ഇന്റര്‍ മിലാന്‍), ക്രിസ്റ്റഫര്‍ എങ്കുങ്കു (ആര്‍ബി ലെയ്പ്‌സിഗ്), നെയ്മര്‍ (പി.എസ്.ജി) എന്നിങ്ങനെയാണ് യഥാക്രമം പത്ത് വരെയുള്ള പട്ടികയുടെ ക്രമം.
എംബാപ്പെ, മെസി, നെയ്മര്‍ എന്നീ മൂന്ന് പി.എസ്.ജി സൂപ്പര്‍താരങ്ങളും ഇ.എസ്.പി.എന്നിന്റെ ബെസ്റ്റ് സ്‌ട്രൈക്കര്‍ പട്ടികയിലിടം പിടിച്ചത് ആരാധകര്‍ക്ക് ആവേശം പകരുന്നുണ്ട്.
അതേസമയം, ടോപ് 100 സ്‌ട്രൈക്കര്‍മാരുടെ പട്ടികയില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാളണ്ട് ഒന്നാമതെത്തി. കരീം ബെന്‍സിമ, ഹാരി കെയ്ന്‍, വിക്ടര്‍ ഒസിംഹന്‍, റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ഗബ്രിയേല്‍ ജെസ്യൂസ്, റണ്ടാല്‍ കൊളോ മുവാനി, അലക്‌സാണ്ടര്‍ ഇസാക്ക്, ഡുസാന്‍ വ്‌ലാഹോവിച്, ജൊനാതന്‍ ഡേവിഡ് എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിലുള്ള താരങ്ങള്‍.
Content Highlights: world best football forward list announced by a sports media