കൊവിഡ് 19 പ്രതിരോധത്തിന് ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍
COVID-19
കൊവിഡ് 19 പ്രതിരോധത്തിന് ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd April 2020, 7:48 am

ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തിന് ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ സഹായം. 100 കോടി ഡോളര്‍ ലോകബാങ്ക് ഇന്ത്യയ്ക്ക് നല്‍കും.

നേരത്തെ രാജ്യം, പ്രധാനമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസനിധിയിലേയ്ക്ക് വിദേശത്ത് നിന്ന് സാമ്പത്തികസഹായം തേടിയിരുന്നു. കൊവിഡ് 19 രാജ്യത്ത് അസാധാരണ സാഹചര്യമുണ്ടാക്കിയിരിക്കുന്നതിനാല്‍ പിഎം കെയേഴ്സ് ഫണ്ടിലേയ്ക്ക് മാത്രം വിദേശത്ത് നിന്ന് സംഭാവനകള്‍ സ്വീകരിക്കാനാണ് തീരുമാനം.

ചൈനയില്‍ നിന്നും പണം വാങ്ങും. ബീജിങ്ങിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട അധികൃതര്‍, മാസ്‌കുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ അടക്കമുള്ളവയ്ക്കായി ചൈനയിലെ സ്വതന്ത്ര സംഘടനകളുടേതടക്കമുള്ള സഹായങ്ങള്‍ തേടിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം വിദേശസഹായം സ്വീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ കേരളം സ്വാഗതം ചെയ്തിരുന്നു. പ്രളയകാലത്ത് നേരത്തെ വിദേശരാജ്യങ്ങള്‍ കേരളത്തെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.

ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

‘ ഒരിക്കല്‍ അവര്‍ തെറ്റായ നിലപാട് എടുത്തു എന്നതിന്റെ പേരില്‍ ഇപ്പോള്‍ ശരിയായ നിലപാട് എടുക്കുന്നതിനെ എതിര്‍ക്കേണ്ടതില്ലല്ലോ?’, എന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കേരളത്തില്‍ 2018ല്‍ മഹാപ്രളയമുണ്ടായ സമയത്ത് യു.എ.ഇയും നെതര്‍ലാന്‍ഡ്‌സും അടക്കമുള്ള രാജ്യങ്ങള്‍ സാമ്പത്തികസഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വിദേശസഹായം സ്വീകരിക്കില്ലെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ ഈ സഹായം തടസപ്പെടുത്തുകയായിരുന്നു.

WATCH THIS VIDEO: