[]വാഷിങ്ടണ്‍: ഇന്ത്യയിലെ ആന്ധ്രാ, ഒഡീഷ തീരങ്ങളില്‍ വീശുന്ന ##പൈലീന്‍ കൊടുങ്കാറ്റില്‍ ആശങ്ക രേഖപ്പെടുത്തി ലോക ബാങ്ക് മേധാവി ജിം യങ് കിം. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളില്‍ വീശുന്ന പൈലീന്‍ കൊടുങ്കാറ്റില്‍ കടുത്ത ആശങ്കയുണ്ട്. 4.5 മില്യണ്‍ ജനങ്ങല്‍ വസിക്കുന്ന പ്രദേശത്താണ് കാറ്റ് വീശുന്നത്. അതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കൂടാതിരിക്കാന്‍ നടപടികള്‍ എടുക്കേണ്ടതുണ്ട്. വേള്‍ഡ് ബാങ്ക് പ്രസിഡന്റ് ജിം യങ് കിം പറഞ്ഞു.
ഇന്നലെ രാത്രി മുതലാണ് ആന്ധ്രാ, ഒഡീഷ തീരങ്ങളില്‍ പൈലീന്‍ വീശിത്തുടങ്ങിയത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട കാറ്റില്‍ കനത്ത നാശനഷ്ടങ്ങളാണ് ഇരുസംസ്ഥാനങ്ങളിലും ഉണ്ടായിരിക്കുന്നത്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.