| Sunday, 7th April 2019, 8:17 pm

കെ.സുരേന്ദ്രന് പിന്തുണ ; പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയില്‍ നിന്ന് കൂട്ടരാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കെ.സുരേന്ദ്രന് പിന്തുണ നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ജനപക്ഷം പാര്‍ട്ടിയില്‍ കൂട്ട രാജി. പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റെ കുഞ്ഞുമോന്‍ പവ്വത്തിലിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകരുടെ രാജി.

രാജി വെച്ച 60ഓളം പ്രവര്‍ത്തകര്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. ഇവര്‍ക്ക് മുണ്ടക്കയം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സ്വീകരണം നല്‍കി.

നേരത്തെ പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച പി.സി ജോര്‍ജ് പിന്നീട് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന് പിന്തുണ നല്‍കുകയായിരുന്നുബി.ജെ.പി പിന്തുണ തന്നാല്‍ സ്വീകരിക്കുമെന്നും ബി.ജെ.പിയെ മോശം പാര്‍ട്ടിയായി കാണുന്നില്ലെന്നും പി.സി ജോര്‍ജ് മുമ്പ് പ്രതികരിച്ചിരുന്നു.

Also Read  സി.ഡി.പി.ക്യുവിന് ലാവ്‌ലിനില്‍ നിക്ഷേപമുണ്ട്, നിക്ഷേപം സ്വീകരിക്കുന്നതില്‍ തെറ്റില്ല: കോടിയേരി ബാലകൃഷ്ണന്‍

പിന്നീടാണ് കെ.സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചത്. മുമ്പ് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പിന്നീട് കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു.

ശബരിമല വിഷയത്തില്‍ ബി.ജെ.പി നിലപാടിനൊപ്പമായിരുന്നു പി.സി ജോര്‍ജ്. ഭക്തര്‍ക്ക് പിന്തുണ അറിയിച്ച് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിനൊപ്പം കറുപ്പുവസ്ത്രം ധരിച്ച് ജോര്‍ജ് സഭയിലെത്തുകയും ചെയ്തിരുന്നു.
DoolNews Video

We use cookies to give you the best possible experience. Learn more