കലൂര്‍: കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ടാര്‍ഗറ്റിന്റെ പേരില്‍ തൊഴിലാളികളോട് ക്രൂര പീഡനമെന്ന് പരാതി. കലൂരിലെ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സ് എന്ന സ്ഥാപനത്തിലാണ് ക്രൂരമായ രീതിയിലുള്ള തൊഴിലാളി വിരുദ്ധ പീഡനം ഉണ്ടായത്.
ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്തതിന്റെ പേരിലായിരുന്നു തൊഴിലാളികളെ കടുത്ത പീഡനങ്ങള്‍ക്കിരയാക്കിയത്. കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ മുട്ടില്‍ നടത്തിയും നിലത്ത് പഴം ചവച്ച് തുപ്പി ഇട്ടശേഷം അത് എടുക്കാനായി പ്രേരിപ്പിക്കുകയും ചെയ്തതായാണ് വിവരം.
സംഭവത്തിന്റെ ദൃശ്യം മാധ്യമങ്ങളിലൂടെ പുറത്തുവരികയായിരുന്നു. പെരിന്തല്‍മണ്ണ, കൊച്ചി എന്നിവിടങ്ങളില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ വിളിച്ച് വരുത്തുകയായിരുന്നു. ഏകദേശം 800 ഓളം ബ്രാഞ്ചുകള്‍ ഈ സ്ഥാപനത്തിന് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീടുകളില്‍ വീട്ടുപകരണങ്ങളും പാത്രങ്ങളും വില്‍ക്കാനെത്തുന്ന ഉദ്യോഗാര്‍ത്ഥികളെയാണ് ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്തതിന്റെ പേരില്‍ ഉപദ്രവിക്കുന്നതെന്നാണ് പരാതി. സ്ഥാപനത്തിന്റെ ഏജന്റുമാരില്‍ ഒരാളായ ഉബൈദിന്റെ പേരിലാണ് ഉദ്യോഗാര്‍ത്ഥികള്‍ പരാതി നല്‍കിയിരിക്കുന്നത്.
ജീവനക്കാരെ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഇയാളെ നേരത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്ഥാപനത്തിലെത്തുന്ന സ്ത്രീകളോടും ഇയാള്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇത്തരത്തിലുള്ള ടാര്‍ഗറ്റ് പീഡനം ഒരിക്കലും നടക്കാന്‍ പാടില്ലാത്തതെന്ന് മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. ലേബര്‍ ഓഫീസറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. തൊഴില്‍ മേഖലയില്‍ ഇത്തരം പ്രവണതകള്‍ ഒരിക്കലും അംഗീകരിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlight: Workers in Kaloor were treated like dogs and tortured; Complaint filed against Hindustan Power Links