പറ്റ്‌ന: ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ നടക്കാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിനായുള്ള സംവിധാനങ്ങള്‍ ഒരുക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കി തെരഞ്ഞടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ഇ.വി.എം ബട്ടണ്‍ അമര്‍ത്താന്‍ ഓരോ വോട്ടര്‍മാര്‍ക്ക് ഓരോ വൂഡണ്‍ സ്റ്റിക്‌സും ഖാദി മാസ്‌ക്കും നല്‍കാനാണ് തീരുമാനമെന്ന് സംസ്ഥാനത്തെ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ എച്ച്. ആര്‍ ശ്രീനിവാസ പറഞ്ഞു.
കൊവിഡ് രോഗികള്‍ക്കും 65 വയസു കഴിഞ്ഞവര്‍ക്കും വീട്ടില്‍ നിന്ന് തന്നെ വോട്ടു ചെയ്യാനുള്ള അനുമതി നല്‍കുമെന്നും അല്ലെങ്കില്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോളിങ് ബൂത്തിലെത്തുന്ന ഓരോരുത്തര്‍ക്കും ഇ.വി.എം ബട്ടണ്‍ അമര്‍ത്താന്‍ ചെറിയ വൂഡന്‍ സ്റ്റിക്കുകള്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതിനൊപ്പം മാസ്‌ക് ഇല്ലാതെ ആരെങ്കിലും ബൂത്തില്‍ എത്തുന്നുണ്ടെങ്കില്‍ അവര്‍ക്ക് സൗജന്യമായി ഖാദി മാസ്‌ക്കും നല്‍കും. ഇതിനൊപ്പം തന്നെ കൈ കഴുകാനുള്ള സൗകര്യവും ഗ്ലൗസുകള്‍ നല്‍കാനുള്ള സംവിധാനവും ഒരുക്കും. കൊവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത്.
സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഒരു പോളിങ് ബൂത്തില്‍ ഒരേ സമയം 1000 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ബീഹാറിലെ 45 ശതമാനം പോളിങ് ബൂത്തുകളിലേക്കുമുള്ള സംവിധാനങ്ങല്‍ ഇത്തരത്തില്‍ ഒരുക്കിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
32 നും 39 നും ഇടയിലുള്ള 1.98 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 70 കഴിഞ്ഞ 8.70 ലക്ഷം വോട്ടര്‍മാരുമുണ്ട്. 7.43 ലക്ഷം വോട്ടര്‍മാര്‍ പുതുതായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ