|

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കില്ലെന്ന് ഐ.എന്‍.ടി.യു.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

intuc

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഹായിക്കുകയില്ലെന്ന് ഐ.എന്‍.ടി.യു.സി. തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരിക്കുന്നതെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

ഇത്തവണയും ഐ.എന്‍.ടി.യു.സിയെ കോണ്‍ഗ്രസ് വഞ്ചിച്ചു. യു.ഡി.എഫിന് വേണ്ടി ഒരൊറ്റ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ പോലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് തീരുമാനം. ശക്തികേന്ദ്രങ്ങളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള തീരുമാനം കൈക്കൊണ്ടതായും ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്തില്‍ ഐ.എന്‍.ടിയുസിയെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് 14 ജില്ലകളിലെയും സംഘടനയുടെ പ്രസിഡന്റുമാരുടെ സംയുക്ത യോഗം കൊല്ലത്തു ചേര്‍ന്നിരുന്നു. കൊട്ടാരക്കരയില്‍ ചന്ദ്രശേഖരനെ ഒഴിവാക്കിയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷാണ് ചന്ദ്രശേഖരന്റെ പേരു വെട്ടിമാറ്റുന്നതിനു കാരണക്കാരനെന്ന് ഐ.എന്‍.ടി.യു.സി കേന്ദ്രങ്ങള്‍ ആരോപിച്ചിരുന്നു.

Latest Stories

Video Stories