ഒട്ടേറെ സഹനങ്ങള്‍ ഇന്ത്യ അനുഭവിച്ചു, പലപ്പോഴും മൗനം പാലിച്ചു. എന്നാല്‍ ഇതില്‍നിന്നും ഇന്ത്യന്‍ സര്‍ക്കാര്‍ മാറി ചിന്തിച്ചുതുടങ്ങിയെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി
ന്യൂദല്‍ഹി: ഇന്ത്യക്കെതിരെ ആക്രമണം തുടരുകയും അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ഉപദ്രവിക്കുകയും ചെയ്താല്‍ പാക്കിസ്ഥാന്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.
പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യ പുതിയ രീതിയാണ് അവലംബിക്കുന്നത്. പാക്ക് വിഷയം കൈകാര്യം ചെയ്യുന്ന രീതിയില്‍ ഇന്ത്യ മാറ്റം വരുത്തിയെന്ന് പാക്കിസ്ഥാന്‍ മനസ്സിലാക്കണമെന്നും ജെയ്റ്റ്്‌ലി പറഞ്ഞു.
ഒട്ടേറെ സഹനങ്ങള്‍ ഇന്ത്യ അനുഭവിച്ചു, പലപ്പോഴും മൗനം പാലിച്ചു. എന്നാല്‍ ഇതില്‍നിന്നും ഇന്ത്യന്‍ സര്‍ക്കാര്‍ മാറി ചിന്തിച്ചുതുടങ്ങിയെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
അതിര്‍ത്തിയില്‍ പാക്ക് സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ എട്ടു ഗ്രാമീണര്‍ കൊല്ലപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2003 ല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ഗ്രാമവാസികള്‍ കൊല്ലപ്പെടുന്നത്. അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.
നിയന്ത്രണ രേഖ മറികടന്ന് പാകിസ്താന്‍ 60 തവണയാണ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഗ്രാമങ്ങളില്‍ നിന്നും ആളുകളെ സര്‍ക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. ജമ്മുകാശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങളിലെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.
പാക്് സൈന്യം ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്നും ജനങ്ങളെ ഇപ്പോഴും ഒഴിപ്പിക്കുകയാണ്. ഇതുവരെ ആയിരത്തിലധികം പേരെയാണ് ഒഴിപ്പിച്ചത്.